ബോക്സോഫീസിൽ കാപ്പയുടെ തേരോട്ടം തുടരുന്നു; ചിത്രം പ്രേക്ഷകരുടെയും നിരൂപകരുടെയും കൈയടി നേടുന്നു

December 27, 2022

ഡിസംബർ 22 നാണ് പൃഥ്വിരാജ് ചിത്രം ‘കാപ്പ’ തിയേറ്ററുകളിലെത്തിയത്. പ്രഖ്യാപിച്ച സമയം മുതൽ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രമായിരുന്നു ‘കാപ്പ.’ കടുവ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഷാജി കൈലാസും പൃഥ്വിരാജ് സുകുമാരനും ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത് കഴിഞ്ഞ ജൂലൈ 15 നാണ്.

ചിത്രം തിയേറ്ററുകളിൽ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചു കൊണ്ടിരിക്കുന്നത്. പ്രേക്ഷകരെയും നിരൂപകരെയും ഒരേ പോലെ തൃപ്‌തിപ്പെടുത്തുന്ന സിനിമാറ്റിക് അനുഭവമാണ് കാപ്പയെന്നാണ് വിലയിരുത്തൽ. ത്രില്ലടിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ പ്രേക്ഷകരുടെ കൈയടി ഏറ്റുവാങ്ങുമ്പോൾ മലയാളത്തിലെ മികച്ച ഗ്യാങ്സ്റ്റർ സിനിമകളിലൊന്നാണ് കാപ്പയെന്നാണ് നിരൂപകർ അഭിപ്രായപ്പെടുന്നത്.

ബോക്സോഫീസ് കളക്ഷനിലും ചിത്രം മികച്ച കുതിപ്പാണ് നടത്തി കൊണ്ടിരിക്കുന്നത്. കഴിഞ്ഞ വാരാന്ത്യത്തിൽ ചിത്രത്തിന് മികച്ച കളക്ഷൻ ലഭിച്ചുവെന്നാണ് പുറത്തു വന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ക്രിസ്‌മസ്‌ ദിനത്തിൽ ചിത്രത്തിന് വലിയ കളക്ഷൻ ലഭിച്ചുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

പൃഥ്വിരാജ്, ആസിഫ് അലി, അപർണ ബാലമുരളി, ദിലീഷ് പോത്തൻ, അന്ന ബെൻ തുടങ്ങി ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചവരൊക്കെ മികച്ച പ്രകടനമാണ് കാഴ്‌ചവെച്ചതെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. മാസ്സ് ചിത്രമായി ഒരുങ്ങിയിരിക്കുന്ന ‘കാപ്പ’ ഷാജി കൈലാസ് എന്ന സംവിധായകന്റെ ക്ലാസ് മേക്കിങിലൂടെയാണ് വേറിട്ട് നിൽക്കുന്നതെന്നാണ് നിരൂപകർ പറയുന്നത്.

Read More: അവതാറിൽ 12 വയസ്സുളള കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് 72 കാരി; മറ്റൊരു ജയിംസ് കാമറൂൺ മാജിക്ക്

ജി.ആർ.ഇന്ദുഗോപന്റെ ‘ശംഖുമുഖി എന്ന നോവലിനെ ആസ്‌പദമാക്കിയാണ് ചിത്രമൊരുങ്ങിയിരിക്കുന്നത്. ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. തിയേറ്റർ ഓഫ് ഡ്രീംസ്, ഫെഫ്‍കെ റൈറ്റേഴ്‌സ് യൂണിയൻ എന്നിവരുടെ സഹകരണത്തിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. നേരത്തെ പുറത്തു വന്ന ചിത്രത്തിന്റെ ട്രെയ്‌ലറും വിഡിയോ ഗാനങ്ങളും എല്ലാം വളരെ പെട്ടെന്നാണ് വൈറലായി മാറിയത്.

Story Highlights: Kappa receives huge acclaim from audience and critics

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!