“മിഠായി ഒന്നും വേണ്ട, പാവാച്ചി മതി..”; ജഡ്‌ജസിന്റെ മനസ്സ് കവർന്ന് കുസൃതിക്കുരുന്ന് കാത്തു…

December 28, 2022

ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിക്ക് ഏറെ പ്രിയപ്പെട്ട കുഞ്ഞു ഗായികയാണ് കാർത്തികമോൾ. കുഞ്ഞു ഗായികയുടെ അതിമനോഹരമായ ഒരു പ്രകടനം ഇപ്പോൾ പ്രേക്ഷകരുടെ മനസ്സ് കവർന്നിരിക്കുകയാണ്. ‘ഓടയിൽ നിന്ന്’ എന്ന ചിത്രത്തിലെ “അമ്മേ അമ്മേ അമ്മേ നമ്മുടെ അമ്പിളിയമ്മാവനെപ്പവരും..” എന്ന് തുടങ്ങുന്ന ഗാനം ആലപിക്കാനാണ് കാത്തു വേദിയിലെത്തിയത്. ദേവരാജൻ മാസ്റ്റർ സംഗീതം നൽകിയിരിക്കുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് വയലാർ രാമവർമ്മയാണ്.

അതീവ ഹൃദ്യമായാണ് കാത്തുമോൾ ഈ ഗാനം ആലപിക്കുന്നത്. മനസ്സ് നിറച്ച ആലാപനത്തിന് ശേഷം വിധികർത്താക്കളും കാർത്തികയും തമ്മിൽ നടന്ന രസകരമായ ഒരു നർമ്മസംഭാഷണമാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്. പാട്ട് കേട്ട് ആളുകളൊക്കെ മിഠായി ഒക്കെ മേടിച്ചു തരാറുണ്ടോയെന്ന് എം.ജി ശ്രീകുമാർ ചോദിക്കുകയായിരുന്നു. എന്നാൽ തനിക്ക് മിഠായി വേണ്ടെന്നും പാവ മതിയെന്നുമാണ് കാത്തുകുട്ടി പറയുന്നത്. വേദിയിൽ ചിരി പടർത്തുകയായിരുന്നു കാർത്തിക.

Read More: സീരിയലുകളിൽ ഒരുദിവസം മാത്രം വേണ്ടിവരുന്നത് 15 വസ്ത്രങ്ങൾ; ഒടുവിൽ സ്വയം പരിഹാരം കണ്ടെത്തി അനുമോൾ!

അതേ സമയം മലയാളികൾക്ക് ആസ്വാദനത്തിന്റെ പുതുതലങ്ങൾ സമ്മാനിച്ച മനോഹരമായ സംഗീത റിയാലിറ്റി ഷോയായ ഫ്‌ളവേഴ്‌സ് ടോപ് സിംഗറിന്റെ രണ്ടാം സീസണിന്റെ ഫൈനൽ കഴിഞ്ഞ തിരുവോണ ദിനത്തിലാണ് നടന്നത്. സീസണിലുടനീളം മികച്ച പ്രകടനം കാഴ്ച്ചവെച്ച ഓരോ റൗണ്ടിലും സ്വന്തം ആലാപനത്തെയും പ്രകടനത്തെയും മെച്ചപ്പെടുത്തി ഫൈനലിലെത്തിയ ശ്രീനന്ദ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ ജേതാവായി മാറുകയായിരുന്നു. രണ്ടാം സ്ഥാനം മിടുക്കി പാട്ടുകാരി ആൻ ബെൻസൺ നേടിയപ്പോൾ മൂന്നാം സ്ഥാനം നേടിയെടുത്തത് അക്ഷിതാണ്. ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവെച്ച കുഞ്ഞു ഗായകരിൽ നിന്നും ഒരാളെ വിജയിയായി തിരഞ്ഞെടുക്കുന്നത് ഏറെ ബുദ്ധിമുട്ടുള്ള ഒരു ജോലിയായിരുന്നു.

Story Highlights: Karthika funny conversation with judges