‘മേലെ മേലെ മാനം, മാനം നീളെ മഞ്ഞിൻ കൂടാരം..’- കാർത്തുവിന്റെ പാട്ടിന് എന്തൊരു മധുരമാണ്..

December 19, 2022

സമൂഹമാധ്യമങ്ങളിലെ മാസ്മരിക ആലാപനത്തിലൂടെ താരങ്ങളായ ഒട്ടേറെ കുരുന്നുകൾ മാറ്റുരയ്ക്കുന്ന വേദിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. ഈ പാട്ടുവേദിയിലെ കുഞ്ഞുതാരമാണ് കാർത്തികമോൾ. കാർത്തു എന്ന കുഞ്ഞുമിടുക്കി സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധനേടിയ താരമാണ്. ഭാവങ്ങളോടെ പാട്ടുകൾ പാടുന്ന കാർത്തിക ഇപ്പോഴിതാ,ഹൃദ്യമായ ആലാപനത്തിലൂടെ വീണ്ടും മനസ് കീഴടക്കുകയാണ്.

മേലെ മേലെ മാനം, മാനം നീളെ മഞ്ഞിൻ കൂടാരം..’ എന്ന ഗാനമാണ് ഈ കുഞ്ഞു മിടുക്കി പാടുന്നത്. പതിവുപോലെ ആലാപനത്തിലൂടെ വിധികർത്താക്കളുടെ മനം കവരാനും മറന്നില്ല കാർത്തു. മുഖത്ത് രസകരമായ ഭാവങ്ങളുമായി അതിമനോഹരമായി പ്രയാസമേറിയ പാട്ടും പാടുന്ന ഒരു കുഞ്ഞുമിടുക്കിയാണ് കാർത്തിക. അനുരാഗിണി എന്ന ഗാനമാലപിച്ചാണ് കാർത്തികകുട്ടി ജനഹൃദയങ്ങളിൽ ചേക്കേറിയത്. 

ആരുടേയും മനംകവരും ഈ മധുരതരമായ ആലാപന വൈഭവം. അതേസമയം, കാർത്തികയുടെ സഹോദരൻ പാട്ടുവേദിയിൽ മൂന്നാം സീസൺ മത്സരാർഥിയാണ്. കാർത്തികയുടെ മുഖഭാവങ്ങളും അനായാസമായുള്ള ആലാപനവുമാണ് ഏറ്റവും ശ്രദ്ധേയം. അതേസമയം, ഈ കുഞ്ഞുമിടുക്കിയുടെ ഒട്ടേറെ ഗാനങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു.

Read Also: പരീക്ഷ തോറ്റതിന് കാരണം യൂട്യൂബ്; 75 ലക്ഷം രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട യുവാവിന് സുപ്രീം കോടതിയുടെ പിഴയും ശാസനയും

ആരും കേട്ടിരുന്നുപോകുന്ന ഗാന വൈഭവമാണ് ഈ പെൺകുട്ടിയുടേത്. നിരവധി ആളുകളാണ് ഈ പെൺകുട്ടിയെ പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുന്നത്. കുഞ്ഞരിപ്പല്ലു കാട്ടി ചിരിച്ചും നിഷ്‌കളങ്കതയോടെ കൊഞ്ചിയുമെല്ലാം സൈബര്‍ലോകത്ത് താരമാകാറുണ്ട് ചില കുരുന്നുകള്‍.

Story highlights- karthikamol’s amazing rendition