“കണികാണും നേരം കമലനേത്രന്റെ..”; ആലാപനം കൊണ്ട് വേദിയെ ഭക്തിസാന്ദ്രമാക്കി ലയനക്കുട്ടി

December 10, 2022

ആദ്യ പ്രകടനം മുതൽ ഫ്‌ളവേഴ്‌സ് ടോപ് സിംഗർ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ കുഞ്ഞു ഗായികയാണ് ലയനക്കുട്ടി. അതിമനോഹരമായ ആലാപനം കാഴ്ച്ചവെയ്ക്കുന്ന ഈ കൊച്ചു ഗായിക കുട്ടി ജാനകിയമ്മയെന്നാണ് വേദിയിൽ അറിയപ്പെടുന്നത്. ജാനകിയമ്മയുടെ ഗാനങ്ങൾ വിസ്‌മയിപ്പിക്കുന്ന ആലാപന മികവോടെയാണ് ലയനക്കുട്ടി പാടുന്നത്.

ഇപ്പോൾ ലയനക്കുട്ടിയുടെ അതിമനോഹരമായ ഒരു പ്രകടനമാണ് വേദിയുടെ മനസ്സ് കവരുന്നത്. 1962 ൽ പുറത്തിറങ്ങിയ ‘ഓമനക്കുട്ടൻ’ എന്ന ചിത്രത്തിലെ ഏറെ പ്രശസ്‌തമായ “കണികാണും നേരം കമലനേത്രന്റെ..” എന്ന ഗാനമാണ് ലയനക്കുട്ടി വേദിയിൽ ആലപിച്ചത്. ജി.ദേവരാജൻ മാസ്റ്ററാണ് ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്. ഈ ഗാനം ആലപിച്ച് പാട്ടുവേദിയെ ഭക്തിസാന്ദ്രമാക്കുകയായിരിക്കുന്നു ലയന.

അതിമനോഹരമായ ആലാപന മികവുള്ള കുരുന്ന് ഗായകരാണ് മൂന്നാം സീസണിലും ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിലേക്ക് എത്തിയിരിക്കുന്നത്. വിസ്‌മയിപ്പിക്കുന്ന പ്രകടനമാണ് മത്സരാർത്ഥികളൊക്കെ വേദിയിൽ കാഴ്ച്ചവെയ്ക്കുന്നത്. മനോഹരമായ ആലാപനത്തിലൂടെയും രസകരമായ സംസാരത്തിലൂടെയും പ്രേക്ഷകരുടെ ഇഷ്‌ട താരങ്ങളായി മാറുകയാണ് ഈ കുരുന്ന് ഗായകർ.

Read More: പെൺകുട്ടിയായി ജനിച്ചതിനാൽ അച്ഛൻ ഉപേക്ഷിച്ചുപോയി, ഭാവിയിൽ സംസാരിക്കാനാകുമോ എന്ന് ഡോക്ടർമാർ സംശയിച്ച കുരുന്ന്- പ്രതിബന്ധങ്ങളെ തരണംചെയ്ത് പാട്ടുവേദിയിലെത്തിയ ശ്രിഥക്കുട്ടി!

അതേ സമയം മലയാളികൾക്ക് ആസ്വാദനത്തിന്റെ പുതുതലങ്ങൾ സമ്മാനിച്ച മനോഹരമായ സംഗീത റിയാലിറ്റി ഷോയായ ഫ്‌ളവേഴ്‌സ് ടോപ് സിംഗറിന്റെ രണ്ടാം സീസണിന്റെ ഫൈനൽ കഴിഞ്ഞ തിരുവോണ ദിനത്തിലാണ് നടന്നത്. സീസണിലുടനീളം മികച്ച പ്രകടനം കാഴ്ച്ചവെച്ച ഓരോ റൗണ്ടിലും സ്വന്തം ആലാപനത്തെയും പ്രകടനത്തെയും മെച്ചപ്പെടുത്തി ഫൈനലിലെത്തിയ ശ്രീനന്ദ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ ജേതാവായി മാറുകയായിരുന്നു. രണ്ടാം സ്ഥാനം മിടുക്കി പാട്ടുകാരി ആൻ ബെൻസൺ നേടിയപ്പോൾ മൂന്നാം സ്ഥാനം നേടിയെടുത്തത് അക്ഷിതാണ്. ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവെച്ച കുഞ്ഞു ഗായകരിൽ നിന്നും ഒരാളെ വിജയിയായി തിരഞ്ഞെടുക്കുന്നത് ഏറെ ബുദ്ധിമുട്ടുള്ള ഒരു ജോലിയായിരുന്നു.

Story Highlights: Layana sings a devotional song