കടുത്ത തണുപ്പിൽ ആട്ടിൻകുഞ്ഞിന് ചൂട് പകർന്ന് ബാലൻ- വിഡിയോ
ബന്ധങ്ങൾ നിർവചനങ്ങൾക്കും അപ്പുറമാണ്. മനുഷ്യർക്കിടയിൽ മാത്രമല്ല, മൃഗങ്ങൾക്കിടയിലും മൃഗങ്ങളും മനുഷ്യനും തമ്മിലും ആരോഗ്യകരമായ ബന്ധങ്ങൾ പിറക്കാറുണ്ട്. പ്രത്യേകിച്ച് ഒരു വളർത്തുമൃഗവുമായുള്ള ബന്ധം എന്നെന്നും നിലനിൽക്കുന്നതുമാണ്. ഇപ്പോഴിതാ, ഒരു ബാലനും ഒരു ആട്ടിൻകുട്ടിയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കാഴ്ച സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ്.
ഈ വിഡിയോ തീർച്ചയായും നിങ്ങളുടെ ഹൃദയത്തെ അലിയിക്കും. തണുത്തുറഞ്ഞ കാലാവസ്ഥയിൽ നിന്ന് ആട്ടിൻകുട്ടിയെ ചൂടുപകർന്ന് ആശ്വസിപ്പിക്കുന്ന ഒരു കൊച്ചുകുട്ടിയെ വിഡിയോയിൽ കാണാം. ട്വിറ്ററിൽ ഷെയർ ചെയ്ത വിഡിയോ 15,000-ലധികം ആളുകൾ കണ്ടു. വിഡിയോയിൽ, അടുപ്പിന് സമീപം ഇരിക്കുന്ന കൊച്ചുകുട്ടിയെ കാണാം. ആട്ടിൻകുട്ടിയെ അവന്റെ മടിയിൽ തന്നെ കിടത്തിയിരിക്കുന്നു. തണുപ്പിൽ നിന്നും മൃഗത്തെ ആശ്വസിപ്പിക്കാൻ കുട്ടി ശ്രമിക്കുകയാണ്. വിഡിയോ വളരെ മനോഹരമാണ്.
ठंड सबको लगती है 🥺❤️ pic.twitter.com/2mwYSWJwVh
— ज़िन्दगी गुलज़ार है ! (@Gulzar_sahab) December 4, 2022
Read Also: എണ്ണക്കപ്പലിന്റെ അടിഭാഗത്ത് കഴിച്ചു കൂട്ടിയത് 11 ദിവസങ്ങൾ; ഇത് സിനിമയെ വെല്ലുന്ന ജീവിതകഥ
ചെറിയ കാര്യങ്ങളിൽ വലിയ സന്തോഷം കണ്ടെത്തുന്നവരാണ് കുട്ടികൾ. കുട്ടികളുടെ പുഞ്ചിരികൾ മുതിർന്നവരെയും സന്തോഷിപ്പിക്കാറുണ്ട്. കൊറോണ വ്യാപനത്തിന്റെ സമയത്ത് പുറത്തിറങ്ങുന്നതിനും കൂട്ടുകാരുമായി കൂട്ടം കൂടുന്നതിനുമൊക്കെ നിയന്ത്രണങ്ങൾ വന്നതോടെ തങ്ങളുടെ വീട്ടിലും പറമ്പിലുമൊക്കെ രസകരമായ വസ്തുക്കൾ ഉണ്ടാക്കുന്നതിലും, കളിക്കാൻ പുതിയ മാർഗങ്ങൾ കണ്ടെത്തുന്നതിലും ആനന്ദം കണ്ടെത്തുന്നവരാണ് കുട്ടികൾ. അത്തരത്തിൽ വിറകുകമ്പിൽ സീസോ കളിച്ച് ഉല്ലസിക്കുന്ന കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ചിരി നിറച്ചിരുന്നു.
Story highlights- little boy comforts a boy