വിറകു കഷ്ണങ്ങളും ഒഴിഞ്ഞ പാത്രങ്ങളും ഉപയോഗിച്ച് നിർമ്മിച്ച ഡ്രംസ് വായിച്ച് ഒരു കുഞ്ഞ്- ഹൃദ്യമായ കാഴ്ച

December 14, 2022

കുഞ്ഞു കാര്യങ്ങളിൽ സന്തോഷം കണ്ടെത്തുന്നവരാണ് കുട്ടികൾ. അവരുടെ നിഷ്കളങ്കമായ കൗതുകങ്ങൾ എപ്പോഴും രസകരമായ നിമിഷങ്ങൾ സമ്മാനിക്കാറുണ്ട്. ഇപ്പോഴിതാ, സ്ക്രാപ്പ് മെറ്റീരിയലുകളും ഒഴിഞ്ഞ പാത്രങ്ങളും ഉപയോഗിച്ച് നിർമ്മിച്ച ഡ്രം വായിക്കുന്ന ഒരു കൊച്ചുകുട്ടിയുടെ വിഡിയോ ഓൺലൈനിൽ വളരെ വൈറലായിരിക്കുകയാണ്.

സിജൻ ടാങ് എന്ന ഉപയോക്താവാണ് ഇപ്പോൾ വൈറലായ വിഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. വിഡിയോയിൽ, ഒരു കൊച്ചുകുട്ടി ഡ്രംസ് വായിക്കുന്നത് കാണാം. ഒരു ഡ്രം സെറ്റിന് പകരം, ആ കുട്ടി സ്ക്രാപ്പ് മെറ്റീരിയലുകളും ശൂന്യമായ പാത്രങ്ങളും ഉപയോഗിച്ച് നിർമ്മിച്ച ഡ്രംസ് ആണ് വായിക്കുന്നത്. വടികൾ ഉപയോഗിച്ച് എല്ലാം ചേർത്തു താളം പിടിക്കുകയാണ്.

കുട്ടികളുടെ പുഞ്ചിരികൾ മുതിർന്നവരെയും സന്തോഷിപ്പിക്കാറുണ്ട്. ലോക്ക് ഡൗൺ കാലത്തെ കുട്ടികളുടെ ഒരു പ്രയത്നവും സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവർന്നിരുന്നു.കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പുറത്തിറങ്ങുന്നതിനും കൂട്ടുകാരുമായി കൂട്ടം കൂടുന്നതിനുമൊക്കെ നിയന്ത്രണങ്ങൾ വന്നതോടെ തങ്ങളുടെ വീട്ടിലും പറമ്പിലുമൊക്കെ രസകരമായ വസ്തുക്കൾ ഉണ്ടാക്കുന്നതിലും, കളിക്കാൻ പുതിയ മാർഗങ്ങൾ കണ്ടെത്തുന്നതിലും ആനന്ദം കണ്ടെത്തുന്നവരാണ് കുട്ടികൾ. അത്തരത്തിൽ വിറകുകമ്പിൽ സീസോ കളിച്ച് ഉല്ലസിക്കുന്ന കുഞ്ഞുങ്ങളുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ചിരി നിറയ്ക്കുന്നത്.

Read Also: പരീക്ഷ തോറ്റതിന് കാരണം യൂട്യൂബ്; 75 ലക്ഷം രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട യുവാവിന് സുപ്രീം കോടതിയുടെ പിഴയും ശാസനയും

ഒരു തടി കക്ഷണം നിലത്തുറപ്പിച്ചിട്ട് അതിൽ മറ്റൊരു തടി പിടിപ്പിച്ചാണ് സീസോ ഉണ്ടാക്കിയിരിക്കുന്നത്. കുട്ടികൾക്ക് കളിക്കാനുള്ള സിസോയായും മെറി ഗോ റൗണ്ടായും ഉപയോഗിക്കാം ഇത്. ഐഎഎസ് ഉദ്യോഗസ്ഥനായ ഷേർ സിംങ് മീണ കുട്ടികളെ അഭിനന്ദിച്ചുകൊണ്ട് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ‘ക്രിയേറ്റിവിറ്റിയുടെ വേറെ ലെവൽ’ എന്നാണ് മിക്കവരുടെയും അഭിപ്രായം.

Story highlights- Little boy plays drums made with scrap and empty vessels