‘എന്റെ കുഞ്ഞിനെ വല്ലോം ചെയ്യല്ലേ..’- അമ്മയ്ക്കും അച്ഛനും നിർദേശം നൽകി ഒരു കുഞ്ഞു ‘വല്യേച്ചി’; വിഡിയോ
കൗതുകമുണർത്തുന്ന നിരവധി വിഡിയോകൾ ദിവസവും സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ നിഷ്കളങ്ക സ്നേഹം പറയുന്ന രണ്ട് കുഞ്ഞുങ്ങളുടെ വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. സഹോദരങ്ങളായ കുട്ടികളാണ് വിഡിയോയിൽ ഉള്ളത്. ഇളയകുട്ടിയെ ഒന്നും ചെയ്യരുത് എന്ന നിർദേശം അച്ഛനും അമ്മയ്ക്കും കൊടുക്കുകയാണ് കുട്ടി.
കുഞ്ഞിന്റെ തലയിലൊന്നും പിച്ചരുത്, ഒന്നും ചെയ്യരുത്, എന്നൊക്കെ കുട്ടി മാതാപിതാക്കൾക്ക് നിർദേശം നൽകുന്നു. അതോടൊപ്പം, താൻ കുഞ്ഞിനെ നോക്കിക്കോളാം എന്നും പറയുന്നുണ്ട്. ഏതാനും നാളുകൾക്ക് മുൻപ്, റോഡ് സൈഡിലൂടെ നടന്നുവരുന്നതിനിടയിൽ പരസ്പരം കണ്ടുമുട്ടുന്ന കുഞ്ഞുങ്ങൾ ഓടിവന്ന് പരസപരം കെട്ടിപുണരുന്ന കാഴ്ച ശ്രദ്ധനേടിയിരുന്നു. പിന്നീട് അവരുടെ സന്തോഷത്തിന്റെ ലോകത്തേക്ക് ഇരുവരും കൂടി കൈകോർത്ത് ഓടിപോകുന്നതാണ് വിഡിയോയിൽ കാണുന്നത്.
നിഷ്കളങ്കതയുടെ പര്യായമാണ് കുഞ്ഞുങ്ങൾ. അവർക്ക് ലോകത്തിന്റെ കളങ്കം എന്തെന്നറിയില്ല. അതുകൊണ്ടുതന്നെ സഹജീവികളോട് കുഞ്ഞുങ്ങൾക്കുള്ള സ്നേഹം വളരെയധികം സത്യസന്ധമാണ്. അതുപോലെ തന്നെ അവരുടെ രസകരമായ സംസാരങ്ങൾക്കും ആരാധകർ ഏറെയാണ്. സംസാരിക്കാൻ പഠിച്ചുതുടങ്ങുന്ന സമയത്ത് സംഭവിക്കുന്ന തെറ്റുകളും അത് കേൾക്കുമ്പോൾ വരുന്ന ചിരിയും വളരെ രസകരമാണ്.
Read Also: എണ്ണക്കപ്പലിന്റെ അടിഭാഗത്ത് കഴിച്ചു കൂട്ടിയത് 11 ദിവസങ്ങൾ; ഇത് സിനിമയെ വെല്ലുന്ന ജീവിതകഥ
അടുത്തിടെ ആദ്യമായി ഒരു ഹെയർകട്ട് ചെയ്യുന്ന കുഞ്ഞിന്റെ വിഡിയോ ശ്രദ്ധേയമായിരുന്നു. മുടിയൊക്കെ മുറിച്ച് ചീകിയൊതുക്കി കഴിഞ്ഞപ്പോൾ കണ്ണാടിയിൽ നോക്കി ഒരു കമന്റും എത്തി. ‘ ഹായ്, ഞാൻ സുന്ദരിയായല്ലോ’. അതിനുപിന്നാലെ മുടിവെട്ടി നൽകിയ ചേച്ചിക്ക് ഒരു നിർദേശവും എത്തി. ‘ഇതൊക്കെയൊന്ന് തൂത്തുകളഞ്ഞേ..’- വെട്ടിയ മുടി ഇത്തിരി തോളിൽ കിടന്നതാണ് തൂത്തുകളയാൻ പറയുന്നത്.
Story highlights- little girl funny video