മേളംകേട്ടാൽ ആരാണ് ചുവടുവയ്ക്കാത്തത്?- ധോൾ ബീറ്റുകൾക്കൊപ്പം നൃത്തം ചെയ്യുന്ന കൊച്ചു പെൺകുട്ടികൾ; വിഡിയോ
രസകരവും കൗതുകം നിറയ്ക്കുന്നതുമായ വിഡിയോകള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. അതും ലോകത്തിന്റെ പല ഇടങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങള്‍. വളരെ വേഗത്തില്‍ ജനശ്രദ്ധ ആകര്‍ഷിക്കുന്ന ഇത്തരം ദൃശ്യങ്ങളെ വൈറല്‍ കാഴ്ചകള്‍ എന്നും നാം വിശേഷിപ്പിയ്ക്കുന്നതും. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ ആകര്‍ഷിക്കുന്നതും അത്തരത്തിലൊരു കാഴ്ചയാണ്.
പാക്കിസ്ഥാനിൽ നിന്നുള്ള ആയിഷ എന്ന യുവതിയുടെ നൃത്തത്തിന് പിന്നാലെ രണ്ടു കൊച്ചുപെൺകുട്ടികൾ മനംകവരുകയാണ്. ഇരുവരും ധോൾ ബീറ്റുകൾക്കൊപ്പം ചുവടുവയ്ക്കുന്ന വിഡിയോയാണ് വൈറലായി മാറിയിരിക്കുന്നത്. വിഡിയോയിൽ പെൺകുട്ടികളിലൊരാൾ എഴുന്നേറ്റ് നിന്ന് ധോൾ ബീറ്റുകൾക്ക് ചുവടുവയ്ക്കുന്നത് കാണാം. സംഗീതം ഉച്ചത്തിലാകുമ്പോൾ, തന്നോടൊപ്പം ചേരാൻ മുതിർന്ന കുട്ടി കൊച്ചുകുട്ടിയെ വിളിക്കുന്നു. സന്തോഷകരമായ ഈ കാഴ്ച ഇപ്പോൾ 40 ലക്ഷത്തിലധികം ലൈക്കുകളും 40 ദശലക്ഷത്തിനടുത്ത് കാഴ്ചകളും നേടിയിരിക്കുകയാണ്.
Read Also: പെലെയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്; ക്യാൻസർ ഹൃദയത്തെയും വൃക്കകളെയും ബാധിച്ചു
അതേസമയം, യാത്രക്കാരില്ലാത്ത വിമാനത്തിനുള്ളില്‍ വെച്ച് മനോഹരമായി നൃത്തം ചെയ്യുന്ന ഒരു എയര്‍ ഹോസ്റ്റസിന്റേ വിഡിയോ വൈറലായി മാറിയിരുന്നു. ഭാഷയുടേയും ദേശത്തിന്റേയും അതിരുകള്‍ കടന്നും ശ്രദ്ധ നേടിയ എ ആര് റഹ്മാന്റെ ‘ടേക്ക് ഇറ്റ് ഈസ് ഉര്‍വശി’ എന്ന ഗാനത്തിനാണ് എയര്‍ ഹോസ്റ്റസിന്റെ നൃത്തം. യൂണിഫോം ധരിച്ചുകൊണ്ട് ജോലിക്കിടയില്‍ ലഭിച്ച ഇടവേളയില്‍ നൃത്തം ചെയ്യുകയായിരുന്നു ഉമ മീനാക്ഷി. മുന്‍പും ഉമ മീനാക്ഷിയുടെ നൃത്ത പ്രകടനങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിട്ടുണ്ട്.
Story highlights- little girls dance