“പോട്ടെ റൈറ്റ്..”; കോഴിക്കുഞ്ഞിന് ലിഫ്റ്റ് നൽകുന്ന കുഞ്ഞു മിടുക്കൻ, സമൂഹമാധ്യമങ്ങളിൽ ചിരി പടർത്തിയ രംഗം

December 7, 2022

കുഞ്ഞുങ്ങളുടെ കളി ചിരിയും തമാശകളും ഇഷ്ടമല്ലാത്ത ആളുകളുണ്ടാവില്ല. അത് കൊണ്ട് തന്നെ സമൂഹമാധ്യമങ്ങളിലും കുഞ്ഞുങ്ങളുടെ കുസൃതി നിറഞ്ഞ വിഡിയോകളൊക്കെ വളരെ പെട്ടെന്ന് ആളുകൾ ഏറ്റെടുക്കാറുണ്ട്. എത്ര വലിയ ടെൻഷനിൽ നിൽക്കുമ്പോഴും കുഞ്ഞുങ്ങളുടെ നിഷ്‌കളങ്കത ചിരി പടർത്താത്ത മനുഷ്യരുണ്ടാവില്ല.

ഇപ്പോൾ വീട്ടിൽ വളർത്തുന്ന കോഴിക്ക് തന്റെ സൈക്കിളിൽ ലിഫ്റ്റ് നൽകിയ ഒരു കുഞ്ഞു മിടുക്കനാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയനാവുന്നത്. തന്റെ കുഞ്ഞു സൈക്കിളിനു പുറകിൽ കെട്ടിയ കളിപ്പാട്ട ട്രക്കിനു പുറകിൽ കോഴിയെ തൂക്കിയെടുത്തു കൊണ്ടിരുത്തി, പിന്നെ സ്റ്റൈലിൽ സൈക്കിൾ തള്ളി വീട്ടിലേക്കു പോവുകയാണ് ഈ ബാലൻ. നിരവധി പേരാണ് ഇതിനോടകം വിഡിയോ കണ്ടത്. 13 മില്യൺ കാഴ്ചക്കാർ ഇൻസ്റ്റഗ്രാമിൽ ഈ വിഡിയോ കണ്ടിട്ടുണ്ട്. കോഴിയെ പിന്നിലിരുത്തി സൈക്കിളിൽ പോകുന്ന ബാലനെ ഒരു താറാവും അനുഗമിക്കുന്നുണ്ട്. കോഴി സൈക്കിളിനു പുറകിൽ നിന്നും താഴെയിറങ്ങാതെ സൈക്കിൾ സവാരി ആസ്വദിക്കുന്നതും വിഡിയോയിലുണ്ട്.

Read More: അതിരുകളില്ലാത്ത അമ്മയുടെ സ്നേഹം; സൈക്കിളിൽ തന്റെ കുഞ്ഞിനെ ചേർത്ത് വെച്ച് ഒരമ്മ-വിഡിയോ

മനസ്സിന് തണുപ്പ് പകരുന്ന ഇത്തരം നിരവധി വിഡിയോകളാണ് ഓരോ ദിവസവും സമൂഹമാധ്യങ്ങളിൽ വൈറലാവുന്നത്. നേരത്തെ ഒരമ്മയുടെയും കുഞ്ഞിന്റെയും വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ആളുകൾ ഏറ്റെടുത്തത്. ഈ അമ്മ തന്റെ കുഞ്ഞിനെ സൈക്കിളിൽ കൊണ്ട് പോവാൻ സ്വീകരിച്ചിരിക്കുന്ന മാർഗമാണ് വിഡിയോയെ ശ്രദ്ധേയമാക്കിയത്. സൈക്കിളിൽ കുഞ്ഞിനായി അമ്മ കസേരയിൽ പിൻസീറ്റ് ഒരുക്കിയിരിക്കുകയാണ്. സൈക്കിളിന്റെ പിൻഭാഗത്തുള്ള പ്രത്യേക കസേരയില്‍ കുഞ്ഞിനെ ഇരുത്തിയാണ് അമ്മ സൈക്കിൾ ചവിട്ടുന്നത്. ചെറിയ പ്ലാസ്റ്റിക് കസേരയാണ് സീറ്റായി ഉപയോഗിച്ചിരിക്കുന്നത്. വളരെ സൗകര്യത്തോടെ സൈക്കിൾ യാത്ര ആസ്വദിക്കുകയാണ് അമ്മയും കുഞ്ഞും. സന്തോഷത്തോടെ കുഞ്ഞ് പിറകിലിരിക്കുന്നതും വിഡിയോയിൽ കാണാം.

Story Highlights: Little kid lift for rooster

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!