സ്റ്റേജ് പരിപാടിക്കിടെ ഉണ്ണിയേശുവിന്റെ രൂപത്തിനായി ഒരു രസികൻ പിടിവലി- എല്ലാവർഷവും ക്രിസ്‌മസിന് ഹിറ്റാണ് ഈ വിഡിയോ

December 20, 2022

ക്രിസ്‌മസ്‌ കാലമെത്തി. ആഘോഷങ്ങളും അലങ്കാരങ്ങളും നാടെങ്ങും ഒരുങ്ങിക്കഴിഞ്ഞു. രസകരമായ കാഴ്ചകളും എല്ലാ ക്രിസ്മസ് കാലത്തും എത്താറുണ്ട്. കഴിഞ്ഞ ഏതാനും വര്ഷങ്ങളായി ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന ഒരു കാഴ്ചയുണ്ട്. ക്രിസ്തുമസ് നാടകങ്ങളും ഗായകസംഘ പ്രകടനങ്ങളും നടത്തി യേശുക്രിസ്തുവിന്റെ ജനനം ആഘോഷിക്കാൻ ആളുകൾ ഒത്തുചേരുന്ന വേളയിൽ പകർത്തിയ ഒരു വീഡിയോയാണിത്. രസകരമായ ഒരു കാരണത്താൽ അത്തരം ഒരു പ്രകടനം ഇന്റർനെറ്റിന്റെ ശ്രദ്ധ പിടിച്ചുപറ്റി.

ഇപ്പോൾ വൈറലായ വിഡിയോയിൽ, ഒരു കൂട്ടം കുട്ടികൾ യേശുക്രിസ്തുവിന്റെ ജനനത്തിലെ അധ്യായം വേദിയിൽ അവതരിപ്പിക്കുന്നത് കാണാം. എല്ലാവരും അവിടെ ഒരു കാലിത്തൊഴുത്തിൽ മാതാവിനെയും ഉണ്ണിയേശുവിനും ചുറ്റുമായി ഇരിക്കുകയാണ്. എന്നിരുന്നാലും, അവരിൽ ഒരു കുറുമ്പി ഉണ്ണിയേശുവായി കിടത്തിയിരിക്കുന്ന പാവയെ എടുക്കാൻ തീരുമാനിക്കുകയും അതുമായി കളിക്കാൻ തുടങ്ങുകയും ചെയ്തതോടെ കാര്യങ്ങൾ മാറി. സ്ഥിതിഗതികൾ കൈവിട്ടുപോകുന്നത് കണ്ട് അവിടെയുണ്ടായിരുന്ന മറ്റൊരു കുട്ടി പാവയെ എടുത്ത് അതിന്റെ യഥാർത്ഥ സ്ഥാനത്ത് വയ്ക്കാൻ ശ്രമിച്ചു. ഇത് കുട്ടികൾക്കിടയിൽ ചെറിയ അഭിപ്രായവ്യത്യാസത്തിന് കാരണമായി. പിന്നെ പാവയ്ക്കായി പിടിവലിയായി.

Read Also: സന്ധിവേദനയെ ചെറുക്കാന്‍ ഉറപ്പാക്കണം വൈറ്റമിന്‍ ഡി

അവസാന നിമിഷംവരെ മാതാപിതാക്കൾ ഇതിൽ ഇടപെടാൻ ശ്രമിക്കാഞ്ഞതിനാൽ രസകരമായ കാഴ്ചയാണ് ലഭിച്ചത്. വർഷങ്ങളായി ഈ വിഡിയോ ക്രിസ്മസ് വേളയിൽ വൈറലാകാറുണ്ട്. അതേസമയം, ഒത്തുചേരലിന്റെയും നന്മയുടെയും ഒരു ക്രിസ്മസ് നാളുകൂടി വന്നെത്തിയിരിക്കുകയാണ്. പുൽക്കൂടും അലങ്കാരങ്ങളുമായി ലോകം ആവേശത്തോടെ ഈ സന്തോഷനാളിനെ വരവേൽക്കുകയാണ്. എല്ലാ വർഷവും ഡിസംബർ 25 ഗ്രിഗോറിയൻ കലണ്ടർ പ്രകാരമാണ് ക്രിസ്മസ് ആഘോഷിക്കുന്നത്.

Story highlights- little kids part of a Christmas play has gone crazy viral