“തുടർച്ചയായി 3 തവണ കണ്ടു..”; ഈ വർഷം ഏറ്റവും ഇഷ്‌ടപ്പെട്ട സിനിമ തല്ലുമാലയെന്ന് ലോകേഷ് കനകരാജ്

December 13, 2022

2022 ലെ ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു ‘വിക്രം.’ ഇന്ത്യൻ തിയേറ്ററുകളെ ഇളക്കിമറിച്ച വിജയമാണ് കമൽ ഹാസൻ നായകനായ ചിത്രം നേടിയത്. കമൽ ഹാസൻ, ഫഹദ് ഫാസിൽ, വിജയ് സേതുപതി, സൂര്യ അടക്കമുള്ള ഇന്ത്യയിലെ പ്രമുഖ താരങ്ങൾ അതിശയിപ്പിക്കുന്ന പ്രകടനം കാഴ്ച്ചവെച്ച വിക്രത്തിന്റെ വിജയത്തിന്റെ എല്ലാ ക്രെഡിറ്റും സംവിധായകൻ ലോകേഷ് കനകരാജിനുള്ളതാണ്. കൈതി, മാസ്റ്റർ അടക്കമുള്ള ചിത്രങ്ങളിൽ തുടങ്ങി വെച്ച വിജയത്തേരോട്ടം അദ്ദേഹം വിക്രത്തിലും തുടരുകയായിരുന്നു.

ഇപ്പോൾ കഴിഞ്ഞ വർഷം തനിക്കേറ്റവും ഇഷ്‌ടപ്പെട്ട ചിത്രത്തെ പറ്റി പറഞ്ഞിരിക്കുകയാണ് ലോകേഷ്. ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്‌ത് ടൊവിനോ നായകനായ തല്ലുമാലയാണ് കഴിഞ്ഞ വർഷം തനിക്കേറ്റവും ഇഷ്‌ടപ്പെട്ട ചിത്രമെന്നാണ് ലോകേഷ് പറഞ്ഞത്. മൂന്ന് തവണ തുടർച്ചയായി താനീ ചിത്രം കണ്ടുവെന്നും സംവിധായകൻ കൂട്ടിച്ചേർത്തു. ഒരു ഓൺലൈൻ മീഡിയ ചാനലിന്റെ അഭിമുഖത്തിലാണ് ലോകേഷ് ഇതിനെ പറ്റി സംസാരിച്ചത്.

Read More: “മമ്മൂക്കയുടെ ഒപ്പമുണ്ടായിരുന്ന ദിവസങ്ങൾ ഒരിക്കലും മറക്കാനാവാത്തത്..”; നടൻ സുധി കോപ്പയുമായുള്ള 24 ന്യൂസ് എക്സ്ക്ലൂസീവ് ഇന്റർവ്യൂ

അതേ സമയം മലയാള സിനിമയ്ക്ക് തീർത്തും പുതുമയുള്ള ഒരു കഥാപശ്ചാത്തലവും കഥപറച്ചിൽ രീതിയുമായി തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയ ചിത്രമാണ് തല്ലുമാല. ആക്ഷൻ രംഗങ്ങളാണ് തല്ലുമാലയുടെ ഏറ്റവും വലിയ പ്രത്യേകത. ആദ്യ ഷോ മുതൽ വലിയ ജനത്തിരക്കാണ് സിനിമയ്ക്കുണ്ടായിരുന്നത്. പ്രേക്ഷകർ ഇരു കൈയും നീട്ടിയാണ് ചിത്രത്തെ സ്വീകരിച്ചത്. തിയേറ്ററുകൾ വലിയ പ്രതിസന്ധി നേരിടുന്ന സമയത്ത് പ്രേക്ഷകരെ തിരികെ തിയേറ്ററുകളിലേക്ക് എത്തിക്കുന്നതിൽ ചിത്രം വലിയ പങ്ക് വഹിച്ചിരുന്നു. മലയാള സിനിമ ഇത് വരെ കണ്ട് പരിചയിച്ചിട്ടില്ലാത്ത പ്രമേയവും ദൃശ്യഭംഗിയുമാണ് ഓഗസ്റ്റ് 12 ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിനുണ്ടായിരുന്നത്. മാസ്സ് ആക്ഷൻ രംഗങ്ങൾക്കൊപ്പം കോമഡിക്കും വലിയ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയത്.

Story Highlights: Lokesh kanakaraj says that thallumala was his favourite movie