‘മേരാ ദിൽ..’- ഹിറ്റ് ഗാനത്തിന് ചുവടുവെച്ച് മാധുരി ദീക്ഷിത്

December 6, 2022

നൃത്തലോകത്ത് നിന്നും സിനിമയിലേക്ക് എത്തിയ താരമാണ് മാധുരി ദീക്ഷിത്. ഒരുകാലത്ത് വെള്ളിത്തിരയിൽ നിറസാന്നിധ്യമായിരുന്ന മാധുരി ഇപ്പോൾ നൃത്ത വേദികളിലാണ് സജീവം. മാധുരി ദീക്ഷിത് പലപ്പോഴും സമൂഹമാധ്യമങ്ങളിൽ നൃത്ത വിഡിയോകൾ പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ, വീണ്ടുമൊരു നൃത്തവുമായി എത്തിയിരിക്കുകയാണ് നടി. സമൂഹമാധ്യമങ്ങളിൽ ഹിറ്റായ ‘മേരാ ദിൽ യെ പുകാരെ..’ എന്ന ഗാനത്തിനാണ് മാധുരി ചുവടുവയ്ക്കുന്നത്.

മുൻപ്, തന്റെ ഹിറ്റ് ഗാനങ്ങളിൽ ഒന്നായ ഏക്, ദോ, തീൻ ഗാനത്തിനും നടി ചുവടുവെച്ചിരുന്നു. ഇന്നും ഒട്ടേറെ നൃത്തവേദികളിലും മത്സരങ്ങളിലും ‘ഏക് ദോ തീൻ..’ ചുവടുകൾ ആളുകൾ അതേപടി അവതരിപ്പിക്കാറുണ്ട്.  അതേസമയം, നൃത്തത്തിലൂടെയും അഭിനയത്തിലൂടെയും പ്രേക്ഷക പ്രിയങ്കരിയായ മാധുരി ദീക്ഷിത് അൻപത്തിമൂന്നാം വയസിലും ചുറുചുറുക്കിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത താരമാണ്. കാലംപോകും തോറും പ്രായം കുറയുന്ന മാധുരി ദീക്ഷിതിന്റെ മാന്ത്രിക രഹസ്യം അടുത്തിടെ പ്രേക്ഷകർക്കായി പങ്കുവെച്ചിരുന്നു.

Read Also: ട്രക്കിന്റെ ബോണറ്റിൽ പൂച്ച സഞ്ചരിച്ചത് 400 കിലോമീറ്റർ; ഭയാനകമായ അവസ്ഥയെന്ന് നിരീക്ഷണം

പാടുകളില്ലാത്ത തിളക്കമുള്ള ചർമ്മം നിലനിർത്താൻ സഹായിക്കുന്ന സ്കിൻ‌കെയർ ടിപ്പുകളാണ് തന്റെ യൂട്യൂബ് ചാനലിലൂടെ മാധുരി ദീക്ഷിത് പങ്കുവെച്ചിരുന്നു. ഒരാൾ കഴിക്കുന്നതും കുടിക്കുന്നതുമായ എല്ലാം ചർമ്മത്തിന്റെ ആരോഗ്യത്തിനെയും ബാധിക്കുന്നതാണ് എന്ന് മാധുരി പറയുന്നു. അതേസമയം, ‘ടോട്ടൽ ധമാൽ’ എന്ന ചിത്രത്തിലാണ് നടി ഏറ്റവുമൊടുവിൽ വേഷമിട്ടത്. ഇപ്പോൾ സ്വന്തം പ്രൊഡക്ഷൻ ഹൗസിന് കീഴിൽ നിരവധി വെബ് സീരീസുകൾ നടി ഒരുക്കാറുണ്ട്.

Story highlights- madhuri dixit dance

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!