ആസിഫ് അലിയ്ക്ക് റോളക്സ് വാച്ച് സമ്മാനിച്ച് മമ്മൂട്ടി- വിഡിയോ

പേരിലും ലുക്കിലും വ്യത്യസ്തതയുമായാണ് മമ്മൂട്ടി നായകനായ ‘റോഷാക്ക്’ എന്ന ചിത്രമെത്തിയത്. സിനിമയുമായി ബന്ധപ്പെട്ട എല്ലാ വിശേഷങ്ങളും വളരെയധികം ശ്രദ്ധനേടിയിരുന്നു. ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം ആസിഫ് അലിയും പ്രധാനവേഷത്തിൽ എത്തിയിരുന്നു. ദിലീപ് എന്ന കഥാപാത്രത്തെയാണ് ആസിഫ് അലി അവതരിപ്പിച്ചത്.
സിനിമയുടെ വിജയാഘോഷത്തിൽ ആസിഫ് അലിയ്ക്ക് ഒരു സർപ്രൈസ് സമ്മാനം നൽകിയിരിക്കുകയാണ് മമ്മൂട്ടി. ഒരു റോളക്സ് വാച്ചാണ് മമ്മൂട്ടി ആസിഫ് അലിക്ക് സമ്മനിച്ചത്. വിക്രം വൻ വിജയമായപ്പോൾ സൂര്യക്ക് റോളക്സ് സമ്മാനിച്ചല്ലോ എന്ന് പറഞ്ഞുകൊണ്ടാണ് മമ്മൂട്ടി ഈ സമ്മാനം നൽകിയത്. മമ്മൂട്ടിയെ കെട്ടിപിടിച്ചുകൊണ്ടാണ് ആസിഫ് അലി നന്ദി അറിയിച്ചത്.
നേരത്തെ ആസിഫ് അലിയെ പ്രശംസിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകൾ ശ്രദ്ധേയമായി മാറിയിരുന്നു. അബുദാബിയിൽ വച്ച് നടന്ന റോഷാക്കിന്റെ വിജയാഘോഷ ചടങ്ങിനിടയിലാണ് മമ്മൂട്ടി ആസിഫ് അലിയെയും അദ്ദേഹത്തിന്റെ അഭിനയത്തേയും പ്രശംസിച്ച് സംസാരിച്ചത്.
Read also: ട്രക്കിന്റെ ബോണറ്റിൽ പൂച്ച സഞ്ചരിച്ചത് 400 കിലോമീറ്റർ; ഭയാനകമായ അവസ്ഥയെന്ന് നിരീക്ഷണം
ദുൽഖർ സൽമാൻ, അമാൽ സുൽഫി, സുൽഫത്ത് എന്നിവരും വിജയാഘോഷത്തിൽ പങ്കെടുത്തിരുന്നു. നിസാം ബഷീർ സംവിധാനം ചെയ്ത ‘റോഷാക്ക്’ തിയേറ്ററിലെ ഒടിടിയിലും വൻ വിജയമായിരുന്നു. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബ്ലിസ് തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് സമീർ അബ്ദുൾ ആണ് ത്രില്ലർ ഗണത്തിൽപ്പെടുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ‘കെട്ടിയോളാണ് എന്റെ മാലാഖ’യുടെ സംവിധായകൻ നിസാം ബഷീറിനൊപ്പം മമ്മൂട്ടി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്.
Story highlights- mammootty gifted rolex watch to asif ali