‘എവിടേക്കാണ് പോകുന്നതെന്ന് അറിയില്ല, പക്ഷേ ഞാൻ എന്റെ യാത്ര തുടരും..’- ചിത്രങ്ങളുമായി മഞ്ജു വാര്യർ

December 1, 2022

മലയാളികളുടെ മനസിൽ മഞ്ജു വാര്യരോളം ഇടംനേടിയ നടിമാർ ചുരുക്കമാണ്. അഭിനയത്തിലൂടെയും നൃത്തത്തിലൂടെയും മഞ്ജു വാര്യർ മലയാള സിനിമയുടെ മുതൽക്കൂട്ടായി നിലകൊള്ളുകയാണ്. സിനിമയിൽ സജീവമായിരുന്ന മൂന്നു വർഷങ്ങൾക്ക് ശേഷം വീണ്ടും പതിനാലു വർഷങ്ങൾ വേണ്ടിവന്നു മഞ്ജു വാര്യർക്ക് വെള്ളിത്തിരയിലേക്ക് മടങ്ങിയെത്താൻ. എന്നാൽ, രണ്ടാം വരവിൽ നടി കൂടുതൽ അമ്പരപ്പിക്കുകയാണ്. വൈവിധ്യമാർന്ന വേഷങ്ങളും മറ്റു ഭാഷകളിൽ നിന്നുള്ള അവസരങ്ങളുമൊക്കെയായി മഞ്ജു വാര്യർ തിരക്കിലാണ്. 

യാത്രകളെ പ്രണയിക്കുന്ന മഞ്ജു വാര്യർ പങ്കുവെച്ച പുതിയ ചിത്രങ്ങൾ ഇപ്പോൾ ചർച്ചയാകുകയാണ്. എവിടേക്കാണ് പോകുന്നതെന്ന് അറിയില്ല, പക്ഷേ ഞാൻ എന്റെ യാത്ര തുടരും..’ എന്ന് പറഞ്ഞുകൊണ്ട് ബാക്ക്പാക്ക് അണിഞ്ഞു നിൽക്കുന്ന ചിത്രമാണ് നടി പങ്കുവെച്ചത്.

ധനുഷ് നായകനായ ‘അസുരൻ’ എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച ശേഷം മഞ്ജു വാര്യർ അടുത്ത തമിഴ് ചിത്രത്തിലേക്ക് ചേക്കേറുകയാണ്. ഇത്തവണ തമിഴ് സൂപ്പർ സ്റ്റാർ അജിത്തിനൊപ്പമാണ് മഞ്ജു വേഷമിടുന്നത്. തുനിവ് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് അജിത്തിനൊപ്പം നായികയായി മഞ്ജു വാര്യർ എത്തുന്നത്.

Read Also: പാലക്കാട് ചുരത്തെ ലോക പ്രശസ്തമാക്കാൻ അത്താച്ചി: മുഖ്യമന്ത്രിക്കു മുന്നിൽ പദ്ധതി അവതരിപ്പിച്ചു

അജിത് കുമാറും ബൈക്ക് റൈഡിംഗും തമ്മിലുള്ള പ്രണയകഥ സിനിമാലോകത്ത് പ്രസിദ്ധമാണ്. ഓരോ തവണയും അദ്ദേഹത്തിന്റെ യാത്രകൾ വാർത്തകളിൽ ഇടംനേടാറുണ്ട്. സമീപകാലത്ത് താരം തന്റെ ബൈക്കിൽ ഒരു ഇന്ത്യൻ പര്യടനവും യൂറോപ്യൻ പര്യടനവും പൂർത്തിയാക്കിയത് ശ്രദ്ധേയമായിരുന്നു. അടുത്തിടെ അജിത്തിനും സംഘത്തിനും ഒപ്പം ലഡാക്കിലേക്ക് മഞ്ജു വാര്യരും സഞ്ചരിച്ചിരുന്നു.

Story highlights- manju warrier latest photos

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!