ധോണിയുടെ മകൾക്ക് മെസിയുടെ സമ്മാനം; സിവയ്ക്ക് നൽകിയത് സ്വന്തം കയ്യൊപ്പിട്ട ജേഴ്സി
ലോകകപ്പ് ഫൈനൽ മത്സരം കഴിഞ്ഞിട്ട് രണ്ടാഴച്ചയോളം ആവുന്നുവെങ്കിലും ഇപ്പോഴും വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ് ലയണൽ മെസി. ഇതിഹാസ താരം ലയണൽ മെസിയുടെ വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ടാണ് അർജന്റീന ഇത്തവണത്തെ ലോക കിരീടത്തിൽ മുത്തമിട്ടത്. മെസിയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ ഫുട്ബോൾ കരിയറിന് പൂർണത നൽകിയ നിമിഷമായിരുന്നു ലോകകപ്പ് കിരീട നേട്ടം. നായകനായി മുൻപിൽ നിന്ന് ടീമിനെ നയിച്ചതിനൊപ്പം ലോകകപ്പിലെ ഏറ്റവും മികച്ച താരമായും മെസി തിരഞ്ഞെടുക്കപ്പെട്ടു. എല്ലാ രീതിയിലും സമ്പൂർണമായി മെസിക്കവകാശപ്പെട്ട ലോകകപ്പായിരുന്നു ഇത്.
ഇപ്പോൾ മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകൻ മഹേന്ദ്ര സിങ് ധോണിയുടെ മകൾക്ക് മെസി നൽകിയ സമ്മാനമാണ് ശ്രദ്ധേയമാവുന്നത്. കയ്യൊപ്പിട്ട സ്വന്തം ജേഴ്സിയാണ് താരം സിവ ധോണിക്ക് സമ്മാനിച്ചത്. ജേഴ്സിയിൽ പാറാസിവ’ (സിവയ്ക്ക്) എന്ന് സ്പാനിഷിൽ എഴുതിയിട്ടുണ്ട്. സിവയുടെ ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെയാണ് ചിത്രം പുറത്തുവിട്ടത്. ജേഴ്സിയണിഞ്ഞ് സിവ നിൽക്കുന്നതാണ് ചിത്രം. ‘അച്ഛനെപ്പോലെ തന്നെ മകൾ’ എന്ന അടിക്കുറിപ്പും ചിത്രത്തിനൊപ്പമുണ്ട്.
Read More: റൊണാൾഡോയുടെ വൈകാരികമായ കുറിപ്പിന് മറുപടി നൽകി പെലെയും എംബാപ്പെയും; ഏറ്റെടുത്ത് ആരാധകർ
അതേ സമയം ഡിസംബർ 18 ന് നടന്ന ഫൈനൽ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിനെ തകർത്താണ് അർജന്റീന ലോകകിരീടത്തിൽ മുത്തമിട്ടത്. 80 മിനിറ്റ് വരെ പൂർണമായും അർജന്റീന നിറഞ്ഞാടിയ മത്സരം വെറും ഒന്നര മിനുട്ട് കൊണ്ട് കിലിയൻ എംബാപ്പെ എന്ന അത്ഭുത മനുഷ്യൻ ഫ്രാൻസിന്റെ ദിശയിലേക്ക് തിരിച്ചു വിട്ടു. അവിടുന്നങ്ങോട്ട് പിന്നെ കണ്ടത് ഫിഫ ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മത്സരങ്ങളിൽ ഒന്ന്. ഒരു പക്ഷെ ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കലാശ പോരാട്ടം. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ 4-2 ന് തകര്‍ത്താണ് ലോകമെമ്പാടുമുള്ള അര്‍ജന്റീനിയന്‍ ആരാധകരുടെ പ്രാര്‍ത്ഥന മെസ്സി നിറവേറ്റിയത്.
Story Highlights: Messi gifts autographed jersey to ziva dhoni