2022 ൽ ആളുകൾ ഏറ്റവും കൂടുതൽ തിരഞ്ഞത് ഈ രാജ്യത്തിൻറെ പേര്; സേർച്ച് ഡേറ്റ പുറത്തു വിട്ട് ഗൂഗിൾ

December 17, 2022

അടുത്ത വർഷത്തെ വരവേൽക്കാനൊരുങ്ങുകയാണ് ലോകം. സംഭവബഹുലമായ ഒരു വർഷമാണ് കടന്ന് പോയത്. റഷ്യ-യുക്രൈൻ യുദ്ധം, പ്രമുഖരുടെ വേർപാട്, ലോക ശ്രദ്ധ പിടിച്ചു പറ്റിയ കോടതി കേസുകൾ തുടങ്ങിയ വാർത്തകളാൽ നിറഞ്ഞതായിരുന്നു കടന്നുപോയ ഓരോ ദിവസവും. ഇപ്പോൾ ജനങ്ങൾ ഈ വർഷം ഏറ്റവും കൂടുതൽ സെർച്ച് ചെയ്തത് എന്തൊക്കെ കാര്യങ്ങളാണെന്ന് പുറത്ത് വിട്ടിരിക്കുകയാണ് ഗൂഗിൾ.

ആളുകൾ ഏറ്റവും കൂടുതൽ തിരഞ്ഞത് യുക്രൈൻ എന്ന വാക്കാണെന്നാണ് ഗൂഗിൾ പറയുന്നത്. തൊട്ടുപിന്നാലെ എലിസബത്ത് രാജ്ഞിയുടെ വിയോഗവും വരുന്നു. അമേരിക്കൻ മിഡ്-ടേം തെരഞ്ഞെടുപ്പാണ് മൂന്നാം സ്ഥാനത്ത്. 2.04 ബില്യൺ വാഗ്ദാനം ചെയ്യുന്ന അമേരിക്കയിലെ പവർബോൾ ലോട്ടറിയെ കുറിച്ചുള്ള വാർത്ത നാലാം സ്ഥാനത്തും അഞ്ചാം സ്ഥാനത്ത് മങ്കിപോക്‌സും ഇടംപിടിച്ചു.

അതേ സമയം 2022 ൽ ആളുകൾ ഏറ്റവും കൂടുതൽ സേർച്ച് ചെയ്‌ത സിനിമകളുടെ പട്ടിക ഗൂഗിൾ നേരത്തെ പുറത്ത് വിട്ടിരുന്നു. പലപ്പോഴും സിനിമ പ്രേമികൾക്കിടയിൽ ശ്രദ്ധ നേടാറുണ്ട് ഗൂഗിളിന്റെ മോസ്റ്റ് സെര്‍ച്ചസ് ലിസ്റ്റുകള്‍. പോയ വർഷം ഏറ്റവു കൂടുതൽ ജനപ്രീതി ഉണ്ടായിരുന്ന സിനിമകൾ ഏതെന്ന് അറിയാനും ഈ പട്ടിക ഉപയോഗപ്പെടാറുണ്ട്. ഗൂഗിളിൽ ഏറ്റവും കൂടുതൽ സേർച്ച് ചെയ്യപ്പെട്ട പത്ത് സിനിമകളുടെ പട്ടികയാണ് പുറത്തു വന്നത്. പട്ടികയിൽ രണ്ട് ഇന്ത്യൻ ചിത്രങ്ങളും ഇടം നേടിയിട്ടുണ്ട്.

Read More: പെൺകുട്ടിയായി ജനിച്ചതിനാൽ അച്ഛൻ ഉപേക്ഷിച്ചുപോയി, ഭാവിയിൽ സംസാരിക്കാനാകുമോ എന്ന് ഡോക്ടർമാർ സംശയിച്ച കുരുന്ന്- പ്രതിബന്ധങ്ങളെ തരണംചെയ്ത് പാട്ടുവേദിയിലെത്തിയ ശ്രിഥക്കുട്ടി!

മാർവൽ ചിത്രമായ ‘ഥോര്‍: ലവ് ആന്‍ഡ് തണ്ടര്‍’ ആണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. ബ്ലാക്ക് ആദം, ടോപ്പ് ഗണ്‍: മാവെറിക്, ദ് ബാറ്റ്മാന്‍, എന്‍കാന്‍റോ എന്നീ ചിത്രങ്ങൾ രണ്ട് മുതൽ അഞ്ച് വരെയുള്ള സ്ഥാനങ്ങൾ നേടിയപ്പോൾ ബോളിവുഡ് ചിത്രം ‘ബ്രഹ്‍മാസ്ത്ര: പാര്‍ട്ട് വണ്‍- ശിവ’ ആണ് ആറാം സ്ഥാനത്തുള്ളത്. ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യൻ ചിത്രമായ ‘കെജിഎഫ് ചാപ്റ്റര്‍ 2’ പട്ടികയിൽ എട്ടാം സ്ഥാനത്താണ്.

Story Highlights: Most google searched word in 2022

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!