സന്ദർശകന്റെ ജാക്കറ്റ് ഇഷ്ടമായി; വാങ്ങി ധരിക്കാൻ ശ്രമിച്ച് ഒറാങ് ഉട്ടാൻ- വിഡിയോ

December 16, 2022

വളരെയധികം ബുദ്ധിയുള്ളവയാണ് ഒറാങ് ഉട്ടാനുകൾ. സങ്കീർണ്ണമായ പസിലുകളൊക്കെ മനുഷ്യനെപ്പോലെ അവ പരിഹരിക്കാറുണ്ട്. മാത്രമല്ല, ഉപകരണങ്ങൾ മനുഷ്യനെ പോലെ ഉപയോഗിക്കാനും അവയ്ക്ക് അറിയാം. അതുകൊണ്ടുതന്നെ പല പഠനങ്ങളിലും ഇവ മനുഷ്യനുമായി വളരെയധികം അടുത്തുനിൽക്കുന്നവയാണ് എന്ന് തെളിഞ്ഞിട്ടുണ്ട്. വസ്ത്രം കഴുകുന്നതോ കുഞ്ഞുങ്ങളെ പരിചരിക്കുന്നതോ ഒന്നും ഒരു പ്രയാസമുള്ള ജോലിയെ അല്ല എന്ന് അവ തെളിയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ, രസകരമായ ഒരു നീക്കത്തിലൂടെ പൊട്ടിച്ചിരിപ്പിക്കുകയും അമ്പരപ്പിക്കുകയുമാണ് ഒരു ഒറാങ് ഉട്ടാൻ. ഒരു സന്ദര്ശകന്റെ ജാക്കറ്റ് ഇഷ്ടപ്പെട്ട ഒറാങ് ഉട്ടാൻ, അതി അഴിക്കാൻ ശ്രമിക്കുകയാണ്. ആദ്യം സന്ദർശകൻ ജാക്കറ്റ് നൽകാൻ തയ്യാറായില്ലെങ്കിലും പിന്നീട് അത് നൽകേണ്ടിവന്നു. ജാക്കറ്റ് കയ്യിൽ കിട്ടിയതും അത് അണിയാനുള്ള ശ്രമമായി. വളരെ പെട്ടെന്ന് തന്നെ ഇരു കൈകൾക്കുള്ളിലൂടെയും ഇട്ട് ജാക്കറ്റ് കൃത്യമായി ധരിച്ചു ഈ ബുദ്ധിമാനായ ഒറാങ് ഉട്ടാൻ.

വിഡിയോ വളരെ രസകരമാണ് അതോടൊപ്പം വിഡിയോയ്ക്ക് ലഭിക്കുന്ന കമന്റുകളും അങ്ങനെ തന്നെയാണ്. മുൻപ്, ഇന്തോനേഷ്യയിലെ ഒരു മൃഗശാലയ്ക്കുള്ളിൽ രസകരവും കൗതുകം നിറഞ്ഞതുമായ കാഴ്ചയിലൂടെ അമ്പരപ്പിച്ച ഒരു ഉറാങ് ഉട്ടാൻ ശ്രദ്ധനേടിയിരുന്നു. ഒരു സന്ദർശകൻ ഉപേക്ഷിച്ച സൺഗ്ലാസ് ധരിക്കാൻ ശ്രമിക്കുന്ന കാഴ്ചയാണ് ശ്രദ്ധേയമായത്.

Read Also: പരീക്ഷ തോറ്റതിന് കാരണം യൂട്യൂബ്; 75 ലക്ഷം രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട യുവാവിന് സുപ്രീം കോടതിയുടെ പിഴയും ശാസനയും

ഒരു യുവതിയുടെ കയ്യിൽ നിന്നും നഷ്ടമായതാണ് സൺഗ്ലാസ്. അതിന്റെ ഘടനയൊക്കെ ഒന്ന് പരിശോധിച്ച ശേഷം ഒറാങ് ഉട്ടാൻ ധരിച്ചു നോക്കുന്നു. വീണ്ടും പരിശോധിക്കുകയും വീണ്ടും ധരിക്കുകയും ചെയ്യുന്നു. സൺഗ്ലാസ് വെച്ച ശേഷം ചുറ്റും നോക്കി മാറ്റങ്ങൾ വിലയിരുത്തുന്നുമുണ്ട് ഒറാങ് ഉട്ടാൻ. ഇതിനോടൊപ്പം കയ്യിൽ ഒരു കുഞ്ഞുമുണ്ട്. കുഞ്ഞ് സൺഗ്ലാസ് തട്ടിയെടുക്കാൻ നോക്കുമ്പോൾ അത് തടയുകയാണ് അമ്മയായ ഒറാങ് ഉട്ടാൻ.

Story highlights- Orangutan wanted to wear this man’s jacket