മുത്തശ്ശിയോടുള്ള ഈ വളർത്തുനായയുടെ സ്നേഹം വാക്കുകൾ കൊണ്ട് നിർവചിക്കാൻ കഴിയില്ല; ഹൃദ്യമായ ഒരു കാഴ്ച്ച-വിഡിയോ

December 15, 2022

മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സൗഹൃദത്തിന് മനുഷ്യചരിത്രത്തോളം തന്നെ പഴക്കമുണ്ട്. നായകളും പൂച്ചകളും ഒക്കെ മനുഷ്യരുടെ അടുത്ത സുഹൃത്തുക്കളാണ്. പലപ്പോഴും കൂടെപ്പിറപ്പുകളെ പോലെയോ മക്കളെ പോലെയോ ആണ് വളർത്തു മൃഗങ്ങളെ മനുഷ്യർ പരിപാലിക്കുന്നത്. മനുഷ്യരും ഈ മൃഗങ്ങളും തമ്മിൽ ഗാഢമായ സൗഹൃദവും പലപ്പോഴും ഉടലെടുക്കാറുണ്ട്.

ഇപ്പോൾ മനുഷ്യരും നായകളും തമ്മിലുള്ള സൗഹൃദത്തിനും സ്നേഹത്തിനും അടിവരയിടുന്ന ഒരു കാഴ്ച്ചയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. വീൽചെയറിൽ ഇരിക്കുന്ന പ്രായമായ ഒരു സ്ത്രീക്ക് വേണ്ടി വളർത്തുനായ ചെയ്യുന്ന കാര്യങ്ങൾ കാണുന്നവരുടെ മനസ്സ് നിറയ്ക്കുകയാണ്. വിഡിയോയിൽ ഒരു വളർത്തുനായ തറയിൽ നിന്ന് എല്ലാ മാറ്റുകളും നീക്കം ചെയ്യുന്നത് കാണാം. വീൽ ചെയറിൽ വരുന്ന വൃദ്ധയായ മുത്തശ്ശിയ്ക്ക് സുഗമമായി കടന്നുപോകാൻ വേണ്ടി തറയിലുള്ള തടസ്സങ്ങൾ മാറ്റുകയാണ് ഈ നായ.

“മുത്തശ്ശി സന്ദർശിക്കുമ്പോഴെല്ലാം അവൻ എല്ലാ പരവതാനികളും നീക്കം ചെയ്യുന്നു. വീൽചെയറിന് ഇടനാഴിയിലൂടെ കൂടുതൽ എളുപ്പത്തിൽ കടന്നുപോകാനാണ് അവൻ ഇങ്ങനെ ചെയ്യുന്നത്.” എന്ന അടികുറിപ്പോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. വളരെ പെട്ടെന്നാണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായത്.

Read More: ഫുട്‌ബോൾ കണ്ടാൽ പിന്നെ അമ്മു മെസിയാണ്; കൗതുകമുണർത്തി അര്‍ജന്‍റീന ആരാധികയായ വളർത്തു നായ

മനസ്സിന് തണുപ്പ് പകരുന്ന ഇത്തരം നിരവധി വിഡിയോകളാണ് ഓരോ ദിവസവും സമൂഹമാധ്യങ്ങളിൽ വൈറലാവുന്നത്. നേരത്തെ ഒരമ്മയുടെയും കുഞ്ഞിന്റെയും വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ആളുകൾ ഏറ്റെടുത്തത്. ഈ അമ്മ തന്റെ കുഞ്ഞിനെ സൈക്കിളിൽ കൊണ്ട് പോവാൻ സ്വീകരിച്ചിരിക്കുന്ന മാർഗമാണ് വിഡിയോയെ ശ്രദ്ധേയമാക്കിയത്. സൈക്കിളിൽ കുഞ്ഞിനായി അമ്മ കസേരയിൽ പിൻസീറ്റ് ഒരുക്കിയിരിക്കുകയാണ്. സൈക്കിളിന്റെ പിൻഭാഗത്തുള്ള പ്രത്യേക കസേരയില്‍ കുഞ്ഞിനെ ഇരുത്തിയാണ് അമ്മ സൈക്കിൾ ചവിട്ടുന്നത്. ചെറിയ പ്ലാസ്റ്റിക് കസേരയാണ് സീറ്റായി ഉപയോഗിച്ചിരിക്കുന്നത്. വളരെ സൗകര്യത്തോടെ സൈക്കിൾ യാത്ര ആസ്വദിക്കുകയാണ് അമ്മയും കുഞ്ഞും. സന്തോഷത്തോടെ കുഞ്ഞ് പിറകിലിരിക്കുന്നതും വിഡിയോയിൽ കാണാം.

Story Highlights: Pet dog removes mat for grandmother in wheel chair