അക്ഷയ് കുമാറിനും ടൈഗർ ഷ്‌റോഫിനുമൊപ്പം പൃഥ്വിരാജ്- ‘ബഡേ മിയാൻ ചോട്ടെ മിയാൻ’ സിനിമക്ക് തുടക്കമായി

December 7, 2022

നടനും സംവിധായകനും നിർമ്മാതാവുമായ പൃഥ്വിരാജ് സുകുമാരൻ അക്ഷയ് കുമാറും ടൈഗർ ഷ്‌റോഫും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ബഡേ മിയാൻ ചോട്ടെ മിയാൻ’ എന്ന ചിത്രത്തിന്റെ ഭാഗമാകുന്നു. അക്ഷയ് കുമാർ തന്റെ സോഷ്യൽ മീഡിയ ഹാൻഡിലിലൂടെ ടീമിലെ ഏറ്റവും പുതിയ താരത്തെ പ്രഖ്യാപിച്ചു. പൃഥ്വിരാജ് സുകുമാരനാണ് ചിത്രത്തിലെ പ്രതിനായകനായ കബീർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

‘കുടുംബം ഇപ്പോൾ വലുതായി, ഈ ആക്ഷൻ റോളർകോസ്റ്ററിലേക്ക് സ്വാഗതം, പൃഥ്വിരാജ്. നമുക്ക് തകർക്കാം സുഹൃത്തേ.’- അക്ഷയ് കുമാർ കുറിക്കുന്നു. പൃഥ്വിരാജ് സുകുമാരനും ചിത്രത്തിന്റെ ഭാഗമാകുന്നതിന്റെ ആവേശം പങ്കുവച്ചു. “ഈ അത്ഭുതകരമായ ടീമിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്,” അദ്ദേഹം പറഞ്ഞു. നടൻ ടൈഗർ ഷ്രോഫും പൃഥ്വിരാജ് സുകുമാരനെ സ്വാഗതം ചെയ്തു. “ഓൺബോർഡിലേക്ക് സ്വാഗതം പൃഥ്വിരാജ്! ഒരു നരക സവാരിക്കായി കാത്തിരിക്കുന്നു’.

മുമ്പ് ‘ടൈഗർ സിന്ദാ ഹേ’ അവതരിപ്പിച്ച അലി അബ്ബാസ് സഫറാണ് ‘ബഡേ മിയാൻ ചോട്ടെ മിയാൻ’ സംവിധാനം ചെയ്യുന്നത്. ‘ബഡേ മിയാൻ ഛോട്ടേ മിയാൻ’ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ അഞ്ച് ഭാഷകളിൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്നു. 2023 ലെ ക്രിസ്മസിന് ചിത്രമെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read Also: “I’m Back.., സുക്കര്‍ ബര്‍ഗിന്റെ പണി ഏറ്റില്ല”; മാസ് റീ എന്‍ട്രിയുമായി മുകുന്ദന്‍ ഉണ്ണി; പുച്ഛിച്ച് തള്ളി വിനീത് ശ്രീനിവാസന്‍

അതേസമയം, പൃഥ്വിരാജ് സുകുമാരൻ നായകനായ ‘ഡ്രൈവിംഗ് ലൈസൻസ്’ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നു, ചിത്രത്തിന് ‘സെൽഫി’ എന്ന് പേരുനൽകിയിരിക്കുന്നത്. സ്‌തേസമയം, മലയാളത്തിൽ പൃഥ്വിരാജ് സുകുമാരന്റെ സമീപകാല റിലീസ് അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ‘ഗോൾഡ്’ ആയിരുന്നു, അതിൽ നയൻതാരയും പ്രധാന വേഷത്തിലെത്തി.

Story highlights- Prithviraj Sukumaran joins the cast of ‘Bade Miyan Chote Miyan’