അലമാരയ്ക്കുള്ളിൽ ഒരു രഹസ്യ ഡോർ- തുറന്നെത്തിയാൽ ‘നാർണിയ’ പോലൊരു അത്ഭുത ലോകം!

December 25, 2022

കൗതുകങ്ങൾ വീടുകളിൽ ഒളിപ്പിക്കാൻ ഇഷ്ടപ്പെടുന്നവരാണ് വിദേശികൾ. രഹസ്യങ്ങൾ നിറഞ്ഞ ഒരുപാട് കാര്യങ്ങൾ പല നിലനിൽക്കുന്നുണ്ട്. ഇഇപ്പോഴിതാ, അത്തരത്തിൽ ഒരു കൗതുക കാഴ്ച സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. നാർണിയ എന്ന സിനിമ കണ്ടിട്ടുണ്ടോ? ചിത്രത്തിൽ കുട്ടികൾ ഒരു അലമാര തുറന്ന് മറുവശത്ത് എത്തുമ്പോൾ അവിടൊരു വാതിലാണ്. അതുതുറന്നാൽ ഒരു അത്ഭുതലോകവും.. തലവാചകത്തിൽ പറഞ്ഞതുപോലെ അത്തരത്തിൽ ഒരു അലമാര ശ്രദ്ധനേടുകയാണ്. എന്നാൽ, അത്ഭുതലോകം എന്ന് വിശേഷിപ്പിക്കാവുന്നത് വായനയെ സ്നേഹിക്കുന്നവർക്കാണ്.

വാതിലിന് പിന്നിൽ മറഞ്ഞിരിക്കുന്നത് ഒരു രഹസ്യ ലൈബ്രറിയാണ്. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വിഡിയോയിൽ ഒരു വൃദ്ധൻ ഒരു വാർഡ്രോബിന് മുന്നിൽ നിൽക്കുന്നത് കാണാം. പുറത്ത് നിന്ന് നോക്കുമ്പോൾ അത് സാധാരണ അലമാരയായി തോന്നുമെങ്കിലും, വാതിൽ തുറക്കുമ്പോൾ, ഒരു മുറിയുടെ ദൃശ്യമാണ് കാണാൻ സാധിക്കുക. വിഡിയോ ചിത്രീകരിക്കുന്ന ആൾ മുറിയിലേക്ക് കടക്കുമ്പോൾ, അതൊരു ലൈബ്രറിയാണെന്ന് മനസ്സിലാകും! മുത്തച്ഛന്റെ രഹസ്യ ലൈബ്രറിയെക്കുറിച്ച് അറിഞ്ഞപ്പോൾ ബലീഗ് സ്കെൽട്ടൺ എന്നയാളാണ് ആണ് വിഡിയോ പകർത്തി ആദ്യം പങ്കുവെച്ചത്.

Read Also: ആദ്യമായി കാഴ്ച്ചക്കിട്ടിയ കുഞ്ഞുമോൾ; നിറകണ്ണുകളോടെയേ അവളുടെ സന്തോഷത്തിൽ പങ്ക് ചേരാൻ കഴിയൂ

വിഡിയോ ട്വിറ്ററിൽ മാത്രം 5 ദശലക്ഷത്തിലധികം കാഴ്‌ചകൾ നേടി. അവിശ്വസനീയമായ ലൈബ്രറി കണ്ട് ആളുകൾ അത്ഭുതപ്പെട്ടു. നാർണിയയിലെ ഫാന്റസി ലോകത്തിനെ കുറിച്ച് പലരും ഈ വിഡിയോക്ക് താഴെ കമന്റ്റ് ചെയ്തു. മറ്റുചിലർ തങ്ങളുടെ വീട്ടിലും ഇത്തരമൊരു വിസ്മയകരമായ ലൈബ്രറി വേണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു.

Story highlights- secret library inside a wardrobe 

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!