“ഉദയഗിരിക്കോട്ടയിലെ ചിത്രലേഖേ..”; ജഡ്ജസിന്റെ മനസ്സ് കവർന്ന ശ്രേയക്കുട്ടിയുടെ ആലാപനമികവ്
അതിമനോഹരമായ ആലാപന മികവുള്ള കുരുന്ന് ഗായകരാണ് മൂന്നാം സീസണിലും ഫ്ളവേഴ്സ് ടോപ് സിംഗർ വേദിയിലേക്ക് എത്തിയിരിക്കുന്നത്. വിസ്മയിപ്പിക്കുന്ന പ്രകടനമാണ് മത്സരാർത്ഥികളൊക്കെ വേദിയിൽ കാഴ്ച്ചവെയ്ക്കുന്നത്. മനോഹരമായ ആലാപനത്തിലൂടെയും രസകരമായ സംസാരത്തിലൂടെയും പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായി മാറുകയാണ് ഈ കുരുന്ന് ഗായകർ.
ഇപ്പോൾ ‘ആരോമലുണ്ണി’ എന്ന ചിത്രത്തിലെ “ഉദയഗിരിക്കോട്ടയിലെ ചിത്രലേഖേ..” എന്ന് തുടങ്ങുന്ന ഗാനം ആലപിച്ച് പാട്ടുവേദിയുടെ മനസ്സ് കവർന്നിരിക്കുകയാണ് ശ്രേയക്കുട്ടി. വയലാർ രാമവർമ്മ വരികളെഴുതിയിരിക്കുന്ന ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് ദേവരാജൻ മാസ്റ്ററാണ്. മലയാളികളുടെ പ്രിയ ഗായിക പി സുശീലാമ്മയാണ് ചിത്രത്തിൽ ഈ ഗാനം ആലപിച്ചിരിക്കുന്നത്. മികച്ച അഭിപ്രായമാണ് ശ്രേയക്കുട്ടിയുടെ ആലാപനത്തിന് വിധികർത്താക്കൾ നൽകിയത്.
അതേ സമയം മലയാളികൾക്ക് ആസ്വാദനത്തിന്റെ പുതുതലങ്ങൾ സമ്മാനിച്ച മനോഹരമായ സംഗീത റിയാലിറ്റി ഷോയായ ഫ്ളവേഴ്സ് ടോപ് സിംഗറിന്റെ രണ്ടാം സീസണിന്റെ ഫൈനൽ കഴിഞ്ഞ തിരുവോണ ദിനത്തിലാണ് നടന്നത്. സീസണിലുടനീളം മികച്ച പ്രകടനം കാഴ്ച്ചവെച്ച ഓരോ റൗണ്ടിലും സ്വന്തം ആലാപനത്തെയും പ്രകടനത്തെയും മെച്ചപ്പെടുത്തി ഫൈനലിലെത്തിയ ശ്രീനന്ദ് ഫ്ളവേഴ്സ് ടോപ് സിംഗർ ജേതാവായി മാറുകയായിരുന്നു. രണ്ടാം സ്ഥാനം മിടുക്കി പാട്ടുകാരി ആൻ ബെൻസൺ നേടിയപ്പോൾ മൂന്നാം സ്ഥാനം നേടിയെടുത്തത് അക്ഷിതാണ്. ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവെച്ച കുഞ്ഞു ഗായകരിൽ നിന്നും ഒരാളെ വിജയിയായി തിരഞ്ഞെടുക്കുന്നത് ഏറെ ബുദ്ധിമുട്ടുള്ള ഒരു ജോലിയായിരുന്നു.
Story Highlights: Sreya impresses judges with her performance