18,000 അടി ഉയരത്തിൽ വൈൻ നുകർന്ന് പറക്കാം- ലോകത്തിലെ ആദ്യത്തെ വൈനറി എയർലൈൻ ഒരുങ്ങി!

December 27, 2022

യാത്രയ്ക്കിടെ നല്ല സ്റ്റൈലായി വൈൻ നുകർന്നാലോ? വെറും യാത്രയല്ല, ആകാശയാത്ര..എങ്കിൽ നിങ്ങൾക്കായി ലോകത്തിലെ ആദ്യത്തെ വൈനറി എയർലൈനായ ഇൻവിവോ എയർ ഒരുങ്ങികഴിഞ്ഞു. വിമാനത്തിൽ 18,000 അടി ഉയരത്തിൽ എട്ട് ഘട്ടങ്ങളുള്ള വൈൻ ടേസ്റ്റിംഗ് ഉൾപ്പെടുന്നു. വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ എട്ട് ഘട്ടങ്ങളായി തികച്ചും ശാസ്ത്രീയമായ രീതിയിൽ വൈന്‍ രുചിച്ചു നോക്കൻ ടിക്കറ്റ് എടുത്ത് യാത്രചെയ്യുന്നവർക്ക് സാധിക്കും.

ആദ്യ വിമാനം 2023 ജനുവരി 31-ന് ഓക്ക്‌ലൻഡിൽ നിന്ന് പുറപ്പെടും. രണ്ട് മണിക്കൂർ പറന്നതിന് ശേഷം ക്വീൻസ്‌ടൗണിലേക്ക് വിമാനം ഇറങ്ങും. ഈ സമയത്ത്, ഇൻവിവോ സഹസ്ഥാപകരായ ടിം ലൈറ്റ്‌ബോണിന്റെയും റോബ് കാമറൂണിന്റെയും നേതൃത്വത്തിൽ യാത്രക്കാർക്ക് എട്ട്-ഘട്ട വൈൻ രുചി ആസ്വദിക്കാം. ഗ്രഹാം നോർട്ടൺ വൈൻസും ഇൻവിവോ എക്‌സ്, എസ്‌ജെപി വൈനുകളും ഉൾപ്പെടെയുള്ള ഇൻവിവോ ശ്രേണിയിൽ നിന്നുള്ള വൈനുകളാണ് ഈ വൈനറിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഒരു ടിക്കറ്റിന് ഒരാൾക്ക് ഏകദേശം 600 പൗണ്ട് വിലവരും. ഫ്ലൈറ്റ് യാത്ര, ബോട്സ്വാന ബുച്ചറി സന്ദർശനം, ക്വീൻസ്ടൗണിലെ ഡിന്നർ,ഹിൽട്ടൺ ക്വീൻസ്ടൗൺ റിസോർട്ട് & സ്പായിൽ ഒരു രാത്രി താമസം എന്നിവ ഈ ടിക്കറ്റിൽ ഉൾപ്പെടുന്നു. ഇൻവിവോ എയറിന്റെ സഹസ്ഥാപകനായ റോബ് കാമറൂൺ പറയുന്നതിങ്ങനെ, “ഇൻവിവോ എയർ ലോകത്തിലെ ആദ്യത്തെ വൈനറി എയർലൈനാണ്, വൈൻ പ്രേമികളുടെ ആത്യന്തിക അനുഭവത്തിലൂടെ അതിഥികളെ നയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു – 18,000 അടി ഉയരത്തിലുള്ള ഞങ്ങളുടെ വൈനറിയിൽ. ഞങ്ങളുടെ മനോഹരമായ സെൻട്രൽ ഒട്ടാഗോ മുന്തിരിത്തോട്ടങ്ങളിലൊന്നിൽ’.

Read Also: വിവാഹ ഫോട്ടോഷൂട്ടിനിടെ കുഞ്ഞുമായെത്തി പോസ് ചെയ്ത് കുരങ്ങ്- രസകരമായ വിഡിയോ

എന്തായാലും ആദ്യത്തെ പറക്കലിനായി ഡിസംബർ പകുതിയോടെ വിൽപ്പന ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ ടിക്കറ്റ് വിറ്റുതീർന്നതിനാൽ ഇനി ലഭ്യമല്ല.

Story highlights- The world’s first ‘winery airline’ will take off in 2023

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!