ഫോൺ മോഷ്ടിച്ച് ഓടാൻ ശ്രമിച്ചപ്പോൾ ഡോർ ലോക്കായി; പിന്നീട് നടന്നത് രസകരമായ കാഴ്ച ! വിഡിയോ

December 15, 2022

ഒരു ചെറിയ മോഷണത്തിന് പോലും വളരെയധികം ആസൂത്രണം ആവശ്യമുണ്ട്. ഓരോ മോഷണ കേസിലും മോഷ്ടാക്കളുടെ നിരീക്ഷണ പാടവവും ചർച്ചയാകാറുണ്ട്. ചെറിയ പാളിച്ചകൾ മതി പിടിക്കപ്പെടാൻ. ഇപ്പോഴിതാ, അത്തരത്തിൽ ഒരു മോഷണം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. സ്വയം വിഡ്ഢിയാക്കപ്പെട്ട ഒരു കള്ളനാണ് വീഡിയോയിലുള്ളത്. ഒരു വലിയ മോഷണമായി മാറിയേക്കുമായിരുന്ന സംഭവം നിമിഷങ്ങൾക്കുള്ളിൽ തമാശയായി മാറി.

ഡിസംബർ നാലിന് വെസ്റ്റ് യോർക്ക്ഷെയറിലെ ഡ്യൂസ്ബറിയിലുള്ള ഫോൺ മാർക്കറ്റ് ഷോപ്പിലാണ് സംഭവം. ഉപഭോക്താവെന്ന നിലയിൽ മൊബൈൽ സ്റ്റോറിൽ കയറിയ ഒരാൾ 1.6 ലക്ഷം രൂപയിലധികം വിലവരുന്ന മൊബൈൽ ഫോണുകളുമായി രക്ഷപ്പെടാൻ ശ്രമിച്ചു. കടയുടമയുടെ തിടുക്കത്തിലുള്ള നീക്കത്തെ തുടർന്നാണ് പട്ടാപ്പകൽ മോഷണം പരാജയപ്പെട്ടത്. ബുദ്ധിമാനായ കടയുടമ മുൻവശത്തെ വാതിൽ ഓട്ടോമാറ്റിക്കായി പൂട്ടി. ഡോർ തുറക്കാനാകാതെ മറ്റൊരു വഴിയുമില്ലാതെ കള്ളനെ കടയ്ക്കുള്ളിൽ കുടുക്കി.

സിസിടിവി ദൃശ്യങ്ങളിൽ, കള്ളൻ കുറച്ച് മൊബൈൽ ഫോണുകളുമായി മുൻവാതിലിലേക്ക് ഓടുന്നത് കാണാം. എന്നാൽ, റിമോട്ട് ഉപയോഗിച്ച് കടയുടമ വാതിൽ ലോക്ക് ചെയ്തു. നിരാശനായ മോഷ്ടാവ് മറ്റു വഴികൾ ഇല്ലാതെ നിമിഷങ്ങൾക്കകം കൗണ്ടറിലേക്ക് മടങ്ങി. മോഷ്ടാവ് ഫോണുകൾ ഉടമയ്ക്ക് കൈമാറുന്നതും തുടർന്ന് അയാൾ മോഷ്ടാവിനെ പോകാൻ അനുവദിക്കുന്നതും വിഡിയോയിൽ കാണാം..

Read Also: “ഏതോ വാർ‍മുകിലിൻ കിനാവിലെ..”; താരാട്ട് പാട്ടിന്റെ മധുരവുമായി വേദിയിൽ ആലാപന വിസ്‌മയം തീർത്ത് ശ്രേയക്കുട്ടി

കടയുടമ അഫ്‌സൽ ആദം പറയുന്നത് തന്റെ സുരക്ഷാ സംവിധാനത്തെക്കുറിച്ച് മറ്റ് കട ഉടമകളിൽ നിന്ന് അന്വേഷണങ്ങൾ ലഭിച്ചതായും ഒട്ടേറെ മോഷണങ്ങൾ ഈ വിധത്തിൽ തടയാൻ സാധിച്ചെന്നും പറയുന്നു.

Story highlights- Thief’s robbery fails in seconds