ഭക്ഷണം കഴിക്കുമ്പോഴും ഉപയോഗിക്കാവുന്ന പക്ഷിചുണ്ടുപോലുള്ള മാസ്‌ക്; കൗതുക കാഴ്ച

December 24, 2022

മാസ്കുകൾ വീണ്ടും സജീവമാകുകയാണ്. കൊവിഡ് നിരക്ക് വിവിധ രാജ്യങ്ങളിൽ ഗണ്യമായി ഉയർന്നുതുടങ്ങി. എല്ലാവരും സാധാരണ ജീവിതത്തിലേക്ക് മടങ്ങിയ വേളയിലാണ് വീണ്ടും ഇത്തരമൊരു സാഹചര്യം ഉയരുന്നത്. ജീവിതം പഴയപടിയായിരുന്നില്ലെങ്കിലും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായിരുന്നതിൽ നിന്നും മാറുകയാണ്. ഒമിക്രോണിന്റെ ഒരു പുതിയ ഉപ വകഭേദമായ BF.7-ന്റെ ആവിർഭാവത്തിന് ശേഷം കേസുകൾ വർദ്ധിക്കുന്നതിനാൽ രാജ്യം ഒരു വലിയ മെഡിക്കൽ പ്രതിസന്ധിയിലാണ്.

കൊവിഡ് ഭീതിക്കിടയിൽ, പക്ഷിചുണ്ടിന്റെ ആകൃതിയിലുള്ള മാസ്‌ക് ധരിച്ച് ഒരാൾ ഭക്ഷണം കഴിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. ഇത് മുമ്പ് കണ്ടിട്ടുള്ള ഒന്നല്ല. അനിൽ കുമാർ എന്നയാളാണ് ട്വിറ്ററിലൂടെ വിഡിയോ പങ്കുവെച്ചത്. 13 സെക്കൻഡ് ദൈർഘ്യമുള്ള ക്ലിപ്പിൽ, ഒരു മനുഷ്യൻ കൊക്കിന്റെ ആകൃതിയിലുള്ള മാസ്‌ക് ധരിച്ചിരിക്കുന്നതായി കാണാം. നീളമുള്ള കൊക്കിന്റെ ആകൃതിയിൽ പേപ്പറിൽ നിന്ന് രൂപപ്പെടുത്തിയ പോലെയായിരുന്നു മാസ്‌ക്.

Read Also: “തുമ്പീ വാ തുമ്പക്കുടത്തിൽ..”; ജാനകിയമ്മയുടെ നിത്യഹരിത ഗാനം ആലപിച്ച് പാട്ടുവേദിയുടെ മനസ്സ് കവർന്ന് സഞ്ജുക്ത

മാസ്‌ക് അഴിക്കാതെതന്നെ ആ മനുഷ്യന് ഭക്ഷണം കഴിക്കാനും കഴിഞ്ഞു. ‘പുതിയ വേരിയന്റ്… പുതിയ മാസ്ക്… പുതുവത്സരം” എന്നാണ് പോസ്റ്റിന്റെ അടിക്കുറിപ്പ്. അതേസമയം, 2019 അവസാനത്തോടെയാണ് ചൈനയിലെ വുഹാനിൽ കൊവിഡ് -19 ന്റെ ആദ്യ കേസുകൾ റിപ്പോർട്ട് ചെയ്തത്. അവിടെ നിന്ന് അത് ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും തുടർച്ചയായി രണ്ട് വർഷം നാശം വിതയ്ക്കുകയും ചെയ്തു. ഇപ്പോൾ ഒരിടവേളയ്ക്ക് ശേഷം വീണ്ടും പ്രതിസന്ധിയിലേക്ക് നയിക്കുകയാണ്.

Story highlights- unique mask video