തന്റെ കുഞ്ഞിനെ സ്നേഹപൂർവ്വം ആലിംഗനം ചെയ്യുന്ന അമ്മ കങ്കാരു- വിഡിയോ

December 31, 2022

പകരം വയ്ക്കാനില്ലാത്തതാണ് മാതൃസ്നേഹം. കുഞ്ഞുങ്ങളോട് കരുതലും സ്നേഹവും വേണ്ടുവോളം ഉള്ള അമ്മമാര്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ മനോഹരമായ ഒരു മാതൃസ്നേഹത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു. ഒരു ‘അമ്മ കങ്കാരു തെന്റെ കുഞ്ഞിനെ സ്നേഹത്തോടെ ആലിംഗനം ചെയ്യുന്ന വിഡിയോയാണ് ശ്രദ്ധനേടുന്നത്.

മനുഷ്യൻ വികാരങ്ങൾ പ്രകടിപ്പിക്കുന്നതുപോലെ മൃഗങ്ങൾക്ക് സാധിക്കാറില്ല. എന്നാൽ, ഈ കാഴ്ച കണ്ടാൽ ആരായാലും ഒന്ന് അമ്പരക്കും. കുഞ്ഞിനോടുള്ള കരുതലും സ്നേഹവും ആ ആലിംഗനത്തിൽ കാണാൻ സാധിക്കും. ഐഎഎസ് ഉദ്യോഗസ്ഥയായ സുപ്രിയ സാഹു ട്വിറ്ററിൽ പങ്കുവെച്ച വിഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഒരു കുഞ്ഞു കങ്കാരുവും അതിന്റെ അമ്മയും തമ്മിലുള്ള മനോഹരമായ നിമിഷം വിഡിയോയിൽ കാണാം. അമ്മ കങ്കാരു തന്റെ കുഞ്ഞിനെ സ്നേഹപൂർവ്വം കെട്ടിപ്പിടിച്ച് ചുംബിക്കുന്നതായി കാണാം. ഷെല്ലി പിയേഴ്സൺ എന്ന ഫോട്ടോഗ്രാഫറാണ് ഈ നിമിഷം പകർത്തിയത്. “ഏറ്റവും വിലയേറിയത്” എന്നാണ് പോസ്റ്റിന്റെ അടിക്കുറിപ്പ്.

Read Also: കരുതൽ മതി; കൊവിഡുമായി ബന്ധപ്പെട്ട് വിമാനത്താവളങ്ങളിൽ പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്രം…

മുൻപ് സമാനമായ മറ്റൊരു കാഴ്ച സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. കനത്ത മഞ്ഞു വീഴ്ചയെ പോലും അവഗണിച്ച് മുട്ടകള്‍ക്ക് അടയിരിക്കുന്ന അമ്മപ്പരുന്തിന്റേതാണ് വിഡിയോ.കാലിഫോര്‍ണിയയിലെ ബിഗ് ബെയര്‍ വാലിയില്‍ നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍. ജാക്കി എന്ന അമ്മപ്പരുന്തിനേയും ഷാഡോ കിങ് എന്ന പങ്കാളിയേയും വിഡിയോയില്‍ കാണാം. ഇരുവരും മാറിമാറിയാണ് മുട്ടയ്ക്ക് അടയിരിക്കുന്നത്.

Story highlights- Video of mother kangaroo hugging her baby

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!