‘മുൻപേ വായെൻ അൻപേ വാ…’-ശബരിമല ഡ്യൂട്ടിക്കിടയിൽ അതിമനോഹര ആലാപനവുമായി പോലീസുകാരൻ

December 9, 2022

തിരക്കേറിയ ജോലികളിലേക്ക് ചേക്കേറുന്നതോടെ കലാപരമായ കഴിവുകൾ ഉള്ളിൽ ഒതുക്കുന്നവരാണ് കൂടുതലും. ജോലിയുടെ സ്വഭാവമനുസരിച്ച് ചിലർ സർഗ്ഗവാസനകൾ ഒപ്പം കൂട്ടും. രാവും പകലുമില്ലാതെ നാടിന് കാവലാകുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ മുൻപൊന്നും വേദി ലഭിച്ചിരുന്നില്ല. എന്നാൽ സമൂഹ മാധ്യമങ്ങളുടെ കടന്നുവരവോടെ പോലീസ് സേനയിലെ ഒട്ടേറെ കലാകാരന്മാർ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി.

ഇപ്പോഴിതാ, ശബരിമല ഡ്യൂട്ടിക്കിടെയിൽ അതിമനോഹര ആലാപനത്തിലൂടെ ശ്രദ്ധനേടുകയാണ് ഒരു പോലീസുകാരൻ. ദേശീയ മാധ്യമങ്ങൾ വരെ ഈ കാക്കിക്കുള്ളിലെ കലാകാരനെ ഏറ്റെടുത്തുകഴിഞ്ഞു. എ ആർ റഹ്മാൻ രചിച്ച ജനപ്രിയ ഗാനത്തിന്റെ ശ്രുതിമധുരമായ ആലാപനം കൊണ്ട് ഹൃദയം കീഴടക്കുകയാണ് ഈ മലയാളി പോലീസുകാരൻ.കേരള പോലീസിന്റെ ഔദ്യോഗിക ട്വിറ്റർ പ്രൊഫൈൽ പങ്കുവെച്ച വിഡിയോ, 2006-ൽ പുറത്തിറങ്ങിയ സില്ലന് ഒരു കാതൽ എന്ന ചിത്രത്തിലെ മുൻപേ വാ എന്ന ഗാനമാണ് ജിബിൻ എന്ന പോലീസ് ഉദ്യോഗസ്ഥൻ പാടുന്നത്.

‘ശബരിമല നിലയ്ക്കൽ കണ്ട്രോൾ റൂം ഡ്യൂട്ടിയുടെ ഇടവേളയിൽ സഹപ്രവർത്തകൻ ജിബിൻെറ “മുൻപേ വാ.. എൻ അൻപേ വാ..”- വിഡിയോയുടെ ക്യാപ്ഷൻ ഇങ്ങനെ. മുൻപും ഇത്തരത്തിൽ ഒട്ടേറെ പോലീസ് കലാകാരന്മാർ ശ്രദ്ധനേടിയിരുന്നു. കാക്കിക്കുള്ളിലെ കലാഹൃദയം എന്ന വിശേഷണത്തിന് അനുയോജ്യരായ ഒട്ടേറെ ഉദ്യോഗസ്ഥർ കലാരംഗത്ത് ഇപ്പോൾ സജീവമാണ്. മുൻപ്. കേരള പോലീസിന്റെ ഓർക്കസ്ട്രാ യൂണിറ്റ് ഹെഡ് ആയ കണ്ണൂർ സ്വദേശി ജോസഫ് കെ.എ എന്ന പോലീസ് ഉദ്യോഗസ്ഥനും കലാവൈദഗ്ദ്യം കൊണ്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു.

Read Also: പാലക്കാട് ചുരത്തെ ലോക പ്രശസ്തമാക്കാൻ അത്താച്ചി: മുഖ്യമന്ത്രിക്കു മുന്നിൽ പദ്ധതി അവതരിപ്പിച്ചു

വയലിനിൽ മാന്ത്രികത തീർക്കുകയാണ് ഇദ്ദേഹം. നക്ഷത്ര ദീപങ്ങൾ തിളങ്ങി എന്ന പ്രസിദ്ധ മലയാള ചലച്ചിത്ര ഗാനമാണ് വയലിനിൽ വായിക്കുന്നത്. മറ്റു വാദ്യോപകരണങ്ങളുടെ സഹായവുമുണ്ട്. എന്തായാലും പോലീസ് സേനയിൽ നിന്നും വീണ്ടുമൊരു കലാകാരൻ ശ്രദ്ധിക്കപ്പെടുകയാണ്.

Story highlights- video shows a police officer singing Munbe Vaa from