ഭീമൻ പാമ്പ് ഇഴഞ്ഞടുത്തത് അറിയാതെ ഊഞ്ഞാലിൽ അമ്മയും കുഞ്ഞും; അതിസാഹസികമായ രക്ഷപ്പെടൽ- വിഡിയോ

December 16, 2022

ഭീതിപ്പെടുത്തുന്ന ധാരാളം കാഴ്ചകൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായി മാറാറുണ്ട്. ഇപ്പോഴിതാ, അത്തരത്തിൽ ഒരു കാഴ്ചയാണ് ശ്രദ്ധനേടുന്നത്. മിക്കവരെയും ഇഴജന്തുകളെ കാണുന്നത് പോലും അലോസരപ്പെടുത്താറുണ്ട്. പ്രത്യേകിച്ച് പാമ്പുകളെ കാണുന്നത്. അങ്ങേയറ്റം വിഷമുള്ള പാമ്പുകളുടെ ആക്രമണത്തിൽ നിന്നും അതിസാഹസികമായി രക്ഷപെട്ട ഒട്ടേറെ ആളുകളുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ലഭ്യമാണ്. ഇപ്പോഴിതാ, ഒരു കൂറ്റൻ പാമ്പിൽ നിന്നും അമ്മയും കുഞ്ഞും അത്ഭുതകരമായി രക്ഷപെടുന്ന കാഴ്ചയാണ് ശ്രദ്ധേയമാകുന്നത്.

വിഡിയോയിൽ ഒരു വലിയ പാമ്പ് ഒരു ഊഞ്ഞാലിൽ കിടക്കുന്ന അമ്മയുടെയും കുഞ്ഞിന്റെയും അടുത്ത് എത്തുന്നതായി കാണിക്കുന്നു. കൂറ്റൻ പാമ്പ് അവരുടെ അടുത്ത് വരുമ്പോൾ പോലും ആ ‘അമ്മ അത് കാണുന്നതേയില്ല. കാരണം, പിന്നിൽ കിടക്കുന്ന പാമ്പിനെ കാണാൻ കഴിയാത്തവിധമാണ് ഊഞ്ഞാൽ കിടക്കുന്നത്. എന്നാൽ സെക്കന്റുകളുടെ വ്യത്യാസത്തിൽ ‘അമ്മ പാമ്പിനെ കാണുകയും പരിഭ്രമിക്കുന്നതിനിടയിൽ കുഞ്ഞിനെയുമെടുത്ത് രക്ഷപ്പെടുന്നതും വിഡിയോയിൽ കാണാൻ സാധിക്കും. ഈ വീഡിയോയ്ക്ക് 22 ദശലക്ഷത്തിലധികം കാഴ്‌ചകളുണ്ട്.

Read Also: മുത്തശ്ശിയോടുള്ള ഈ വളർത്തുനായയുടെ സ്നേഹം വാക്കുകൾ കൊണ്ട് നിർവചിക്കാൻ കഴിയില്ല; ഹൃദ്യമായ ഒരു കാഴ്ച്ച-വിഡിയോ

വൈറലായ വിഡിയോയിൽ, ഒരു സ്ത്രീ തന്റെ കുഞ്ഞിനൊപ്പം ഊഞ്ഞാലിൽ ഇരിക്കുന്നത് കാണാം. വിഡിയോ സൂക്ഷ്മമായി പരിശോധിക്കുമ്പോൾ, വാതിൽക്കൽ നിന്ന് ഒരു വലിയ പാമ്പ് അവരുടെ അടുത്തേക്ക് നീങ്ങുന്നത് കാണാം. ഇത് അറിയാതെ അമ്മ ഊഞ്ഞാലിൽ തന്നെ തുടരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അവർ ഇറങ്ങി ഊഞ്ഞാലിൽ കിടക്കുന്ന കുഞ്ഞിന്റെ അരികിൽ ഇരുന്നു. പാമ്പ് ഏതാനും സെന്റീമീറ്റർ അകലെയായിരിക്കുമ്പോൾ മാത്രമാണ് ‘അമ്മ അതിനെ കണ്ടതും തന്റെ കുഞ്ഞിനെയും കൊണ്ട് മുറിയിൽ നിന്ന് പുറത്തേക്ക് ഓടുന്നതും. നെഞ്ചിടിപ്പേറ്റുന്ന ഈ കാഴ്ച വളരെയധികം ചർച്ചയായി മാറിയിരിക്കുകയാണ്.

Story highlights- video shows snake slithering close to mother and baby