2023ന്റെ നിറമാകാൻ വിവ മജന്ത- അറിയാം പ്രത്യേകതകൾ
ഓരോ വർഷവും ഓരോ നിറങ്ങൾ ആ വർഷത്തെ പ്രതിനിധീകരിക്കാറുണ്ട്. 2023ന്റെ നിറമാകാൻ ഒരുങ്ങുകയാണ് വിവ മജന്ത. പാന്റോൺ കമ്പനി ഈ വർഷത്തെ നിറമായി തിരഞ്ഞെടുത്തത് ഈ നിറമാണ്. ‘ചൂടും തണുപ്പും തമ്മിലുള്ള സന്തുലിതാവസ്ഥ അവതരിപ്പിക്കുന്ന കടും ചുവപ്പ് ടോൺ’ എന്നാണ് ബ്രാൻഡ് ഈ നിറത്തെ വിശേഷിപ്പിക്കുന്നത്. പാന്റോൺ ഓരോ വർഷവും നിലവിലെ സംസ്കാരത്തെ പ്രതിഫലിപ്പിക്കുന്ന ഒരു നിറം എടുത്തുകാണിക്കുന്നു. കൂടാതെ വിവ മജന്ത ഒരു “ഹൈബ്രിഡ്” ഷേഡാണെന്ന് ബ്രാൻഡ് പറയുന്നു. അത് ഭൗതികവും ഡിജിറ്റലുമായ ലോകത്തിലെ നമ്മുടെ നിലനിൽപ്പിന്റെ പ്രതീകമാണ്.
2022-ലെ കളർ ഓഫ് ദ ഇയർ, വെരി പെരി ആയിരുന്നു. ആ നിറത്തിൽ ധാരാളം ഫാഷൻ ട്രെൻഡുകളും സജീവമായിരുന്നു. ഇനി വിവ മജന്തയെ അനുസ്മരിപ്പിക്കുന്ന നിറങ്ങളിൽ ഷൂസ്, ഫിറ്റ്നസ് ഉപകരണങ്ങൾ, ഗൃഹാലങ്കാരങ്ങൾ എന്നിവയും മറ്റും വിപണിയിൽ സജീവമാകും.
Read Also: നിലവിൽ ആശങ്കപെടേണ്ട സാഹചര്യം ഇല്ല; ആഘോഷദിനങ്ങളിൽ പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യ മന്ത്രി
സാമ്പത്തിക, ഭൗമരാഷ്ട്രീയ രംഗങ്ങളിൽ മാസങ്ങൾ നീണ്ട ഇരുട്ടിനുശേഷം, വരാനിരിക്കുന്ന മാസങ്ങൾ നമുക്ക് അൽപ്പം ആശ്വാസം നൽകുമെന്ന് നമുക്ക് പ്രതീക്ഷ നൽകുന്ന ഒരു നിറമെന്നും വിശേഷിക്കപ്പെടുന്നുണ്ട്. അടുത്ത വർഷം ചില പോസിറ്റീവ് മാറ്റങ്ങൾ കാണാൻ കഴിയുമെന്ന ശുഭാപ്തി വിശ്വാസത്തോടെയാണ് ഈ നിറം തെരെഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. പാന്റോണിലെ വിദഗ്ധർ ഈ പുതിയ നിറത്തെ സന്തോഷം, ശുഭാപ്തിവിശ്വാസം, ശക്തി, ചടുലത, ഊർജസ്വലത എന്നിവയുമായി ബന്ധപ്പെടുത്തുന്നതിനാൽ മുൻവർഷങ്ങളെ അപേക്ഷിച്ച് പ്രതീക്ഷയാണ് പകരുന്നത്.
Story highlights- viva magenta- colour of 2023