മനുഷ്യ ജീവനക്കാരില്ലാതെ ലോകത്തിലെ ആദ്യത്തെ സൂപ്പർ മോഡൽ റോബോട്ട് കഫേ ദുബായിൽ!

December 19, 2022

വികസനങ്ങളുടെ കാര്യത്തിൽ മുൻപന്തിയിലാണ് ദുബായ്. നവീനമായ ആശയങ്ങൾ അവതരിപ്പിക്കുന്നതിൽ വീണ്ടും വിജയിക്കുകയാണ് ഈ നാട്. ഇപ്പോഴിതാ, മനുഷ്യജീവനക്കാരില്ലാതെ, റോബോട്ടുകൾ മാത്രമുള്ള ഒരു കഫേ ആരംഭിക്കുകയാണ് ദുബായിൽ. സാങ്കേതികവിദ്യ വികസിച്ചുകൊണ്ടിരിക്കുമ്പോൾ നമ്മുടെ ദൈനംദിന ജീവിതത്തിലേക്ക് ഈ പുരോഗതികൾ അനിവാര്യമായും ഉൾപ്പെടുത്തുന്ന ഒരു ഭാവിയിലേക്ക് മുന്നേറുകയാണ് എന്ന സൂചനയാണ് ഈ കഫേ നൽകുന്നത്.

ദുബായിലെ ഡോണ സൈബർ-കഫേ രണ്ടാമത്തെ ഔട്ട്ലെറ്റ് പ്രവർത്തനം ആരംഭിക്കാൻ ഒരുങ്ങുകയാണ്. 2023-ൽ തുറക്കുന്ന കഫേ, മനുഷ്യരുടെ സഹായമില്ലാതെ പൂർണമായും പ്രവർത്തിപ്പിക്കുന്ന ലോകത്തിലെ ആദ്യമായിരിക്കും. കഫേ 24 മണിക്കൂറും തുറന്നു പ്രവർത്തിക്കും. കൂടാതെ ഉപഭോക്താക്കൾക്ക് സേവനം നൽകുന്നതിനായി ഒരു സൂപ്പർ മോഡൽ റോബോട്ടിനെയും ഇവിടെ ഉപയോഗിക്കും. സൂപ്പർ മോഡൽ റോബോട്ടിന് പുറമേ, നിരവധി സ്വയം സേവിക്കുന്ന ഐസ്ക്രീം മെഷീനുകളും റോബോട്ട് പ്രവർത്തിപ്പിക്കുന്ന കോഫീ മെഷീനും ഉണ്ടാകും. ആദ്യത്തെ ഡോണ സൈബർ കഫേ എവിടെയാണെന്നു അജ്ഞാതമാണ്. എന്നിരുന്നാലും, അത്തരം കഫേകൾ ഇനിയും കൂടുതൽ വരുമെന്ന സൂചന നൽകുന്നുണ്ട്.

Read Also: നേരിൽ കാണാതെ, ആരാണെന്നുപോലും അറിയാതെ ഫാസിൽ വിനയ പ്രസാദിനെ മണിച്ചിത്രത്താഴിലേക്ക് വിളിച്ചത് മോഹൻലാൽ കാരണം!

സൂപ്പർ മോഡൽ റോബോട്ടിനെക്കുറിച്ച് പറയുമ്പോൾ, റോബോട്ടിനുള്ള ഘടകങ്ങൾ റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്തതാണെന്ന് നിർമ്മാതാക്കൾ പറയുന്നു. ആർഡിഐ റോബോട്ടിക്സ് നിർമ്മിച്ച റോബോ-സി2 എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. കൂടാതെ, റോബോട്ടിന് സ്ത്രീ വ്യക്തിത്വമാണ് നൽകിയിരിക്കുന്നത്. കൂടാതെ, ഉപഭോക്താക്കളെ ഓർമിക്കാനും കമ്പനിയുമായി ബന്ധപ്പെട്ട വിവരങ്ങൾ സംഭരിക്കാനും ഈ റോബോട്ടിന് കഴിയും. ഇതിന് സംഭാഷണങ്ങൾ നടത്താനും കഥകൾ പറയാനും കഴിയും. അതേസമയം, ഇനി ഇന്ത്യയിലും ഇത്തരം കഫേകൾ ആരംഭിക്കുന്ന ഭാവി വിദൂരമല്ല.

Story highlights- World’s first supermodel robot cafe to open in Dubai with no human employees