ഗോവൻ തീരത്ത് സുഹൃത്തിനൊപ്പം ചുവടുവെച്ച് അഹാന കൃഷ്ണ- വിഡിയോ

January 23, 2023

കുറഞ്ഞ കാലയളവുകൊണ്ടുതന്നെ പ്രേക്ഷകപ്രീതി നേടിയ താരമാണ് അഹാന കൃഷ്ണ. ‘ഞാന്‍ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിലൂടെയായിരുന്നു അഹാന കൃഷ്ണ ചലച്ചിത്ര അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. താരം വെള്ളിത്തിരയില്‍ അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം. യാത്രകളെ പ്രണയിക്കുന്ന അഹാന ഇപ്പോൾ ഗോവയിലാണ്. ഗോവൻ തീരത്ത് സുഹൃത്തിനൊപ്പമുള്ള നൃത്ത വിഡിയോ പങ്കുവെച്ചിരിക്കുകയാണ് നടി.

കൂട്ടുകാരി റിയയ്‌ക്കൊപ്പമാണ് അഹാന അവധിക്കാലം ഗോവയിൽ ചിലവഴിക്കുന്നത്. ഗോവയിൽ നിന്നുള്ള ഒട്ടേറെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. അതേസമയം, തോന്നല് എന്ന മ്യൂസിക് വിഡിയോയിലൂടെ സംവിധാന രംഗത്തേക്കും നടി ചുവടുവെച്ചുകഴിഞ്ഞു.

അതേസമയം, സിനിമയിൽ കൂടുതൽ സജീവമാകുകയാണ് അഹാന. നാൻസി റാണി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അഹാന സജീവമാകുകയാണ്. നാന്‍സി റാണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ വൈറലായിരുന്നു. ജോസഫ് മനു ജെയിംസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമ നടിയാകുക എന്ന ആഗ്രഹവുമായി നടക്കുന്ന പെൺകുട്ടിയുടെ ജീവിതമാണ് ചിത്രം പറയുന്നത്. 

അർജുൻ അശോകനും ലാലും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അജു വർഗീസും ബേസിൽ ജോസഫും നാൻസി റാണിയിൽ വേഷമിടുന്നുണ്ട്. ലൂക്ക എന്ന ചിത്രത്തിലാണ് അഹാന ഏറ്റവുമൊടുവിൽ വേഷമിട്ടത്. ടൊവിനോ തോമസിന്റെ നായികയായി എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

Read Also: 83-ാം വയസ്സിൽ ആദ്യമായി വിമാനത്തിൽ കയറി മുത്തശ്ശി, ലക്ഷ്യം കൊച്ചു മകളുടെ വിവാഹം-വിഡിയോ

2014ൽ രാജീവ് രവി സംവിധാനം ചെയ്ത ഞാൻ സ്റ്റീവ് ലോപ്പസിലൂടെ ഫർഹാൻ ഫാസിലിനൊപ്പം അഭിനയ ലോകത്തേക്ക് ചുവടുവെച്ച മലയാള നടിയാണ് അഹാന കൃഷ്ണ. വെബ് സീരിസ് രംഗത്തേക്കും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് അഹാന കൃഷ്ണ. ‘മീ മൈസെൽഫ് & ഐ’ എന്ന പേരിൽ എത്തിയ വെബ് സീരിസിലാണ് നടി അവസാനമായി വേഷമിട്ടത്.

Story highlights- ahaana and riya dance