കരിങ്കാളിയല്ലേ..; ഈണത്തിൽ പാടി അനാർക്കലി മരിക്കാർ- വിഡിയോ

January 16, 2023

മലയാളത്തിന്റെ പ്രിയങ്കരിയാണ് അനാർക്കലി മരിക്കാർ. അഭിനേത്രിയായാണ് ശ്രദ്ധനേടിയതെങ്കിലും വളരെ മികച്ചൊരു ഗായികയും കൂടിയാണ് അനാർക്കലി. ആലാപനത്തിലും മികവ് പുലർത്തുന്ന അനാർക്കലി മുൻപും വിവിധ ഗാനങ്ങൾ ആലപിച്ച് പങ്കുവെച്ചിരുന്നു. ‘അലരേ..’ എന്ന ഗാനം ആലപിച്ചപ്പോഴും ആളുകൾ അത് ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ, സമൂഹമാധ്യമങ്ങളിൽ ഹിറ്റായി മാറിയ ‘കരിങ്കാളിയല്ലേ..’ എന്ന ഗാനമാണ് അനാർക്കലി പാടുന്നത്.

അതിമനോഹരമായി അനാർക്കലി ഈ ഗാനം ആലപിക്കുകയാണ്. ഏതാനും നാളുകളായി റീലുകളിലും മറ്റു സമൂഹമാധ്യമങ്ങളിലും താരമാകുന്നു ഒരു പാട്ടാണ് ‘ കരിങ്കാളിയല്ലേ..’ എന്നത്. ജാതിമതഭേദമന്യേ ആളുകൾ ഏറ്റെടുത്ത ഗാനം ആലപിച്ച് നിരവധി ആളുകൾ രംഗത്ത് എത്തിയിരുന്നു.

ഏതാനും നാളുകൾക്ക് മുൻപ് ഹിറ്റായ ‘എള്ളോളം തരി പൊന്നെന്തിനാ…’ എന്ന പാട്ടിനുപിന്നിലുള്ളവർ തന്നെയാണ് ‘കരിങ്കാളിയല്ലേ..’ എന്ന ഗാനത്തിന് പിന്നിലും. കരിങ്കാളി എന്ന പാട്ടിന് വരികളെഴുതിയത് കണ്ണൻ മംഗലത്തും സംഗീതം നിർവഹിച്ചത് ഷൈജു അവറാനുമാണ്.

അതേസമയം, വിഘ്‌നേഷ് ശിവന്‍ എഴുതി സംവിധാനം ചെയ്ത് വിജയ് സേതുപതി, നയന്‍താര, സാമന്ത എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘കാത്തുവാക്കുള്ളെ രണ്ടു കാതൽ’ എന്ന ചിത്രത്തിലെ അതിമനോഹരമായ ഒരു പ്രണയഗാനവും നടി ഹൃദ്യമായി പാടിയിരുന്നു.

Read Also: ഇതൊരു വെറൈറ്റി തുമ്മലാണല്ലോ; ചിരി അടക്കാൻ ആവാതെ ഒരു കുഞ്ഞുവാവ-വിഡിയോ

അതേസമയം, സായാഹ്‌ന വാർത്തകൾ, സാജൻ ബേക്കറി എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ ചന്തു സംവിധാനം ചെയ്യുന്ന ചിത്രമായ ഗഗനചാരിയിലാണ് അനാർക്കലി അടുത്തതായി വേഷമിടുന്നത്. ഒരു സയൻസ് ഫിക്ഷനായ സിനിമയിൽ മനുഷ്യ സംസ്കാരം പഠിക്കാൻ ഭൂമിയിലെത്തുന്ന അന്യഗ്രഹജീവിയാണ് അനാർക്കലി മരിക്കാർ.

Story highlights- anarkali marikkar singing folk music

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!