‘ഇപ്പോൾ ഇതാണ് എന്റെ മറ്റൊരു തൊഴിൽ..’- രസകരമായ വിഡിയോ പങ്കുവെച്ച് അനുപമ പരമേശ്വരൻ

January 11, 2023

മലയാളസിനിമയിൽ ഉദയംകൊണ്ട നായികയാണ് അനുപമ പരമേശ്വരൻ. മലയാളത്തിലാണ് തുടക്കമെങ്കിലും മറ്റുഭാഷകളിലാണ് അനുപമ താരമായത്. തെലുങ്കിൽ തിരക്കിലാണ് നടി. സിനിമയിലും സമൂഹമാധ്യമങ്ങളിലും സജീവ സാന്നിധ്യമാണ് നടി അനുപമ പരമേശ്വരൻ. ഫോട്ടോഷൂട്ട് ചിത്രങ്ങളും, സിനിമാ വിശേഷങ്ങളുമെല്ലാം അനുപമ പതിവായി പങ്കുവയ്ക്കാറുണ്ട്. പ്രേമം എന്ന ചിത്രത്തിലൂടെ അഭിനയലോകത്തേക്ക് എത്തിയ താരമാണ് അനുപമ പരമേശ്വരൻ. ഇടവേളയ്ക്ക് ശേഷം അനുപമ പരമേശ്വരൻ മലയാളത്തിലേക്ക് മടങ്ങിയെത്തിയത് മണിയറയിലെ അശോകൻ എന്ന ചിത്രത്തിലൂടെയാണ്.

പിന്നീട് അനുപമ തിരിച്ചറിയപ്പെട്ടത്, മനോഹരമായ ചുരുൾമുടിയിലൂടെയാണ്. ഇപ്പോഴിതാ, ഷൂട്ടിംഗ് ലൊക്കേഷനിൽ സഹപ്രവർത്തകന്റെ മുടി ചുരുളാർന്നതാക്കാൻ സഹായിക്കുന്ന വിഡിയോ പങ്കുവെച്ചിരിക്കുകയാണ് അനുപമ. ഇപ്പോൾ ഇതാണ് തന്റെ മറ്റൊരു ജോലി എന്ന് കുറിച്ചുകൊണ്ടാണ് അനുപമ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ചുരുണ്ട മുടിയഴകുകൊണ്ട് മലയാള സിനിമാ ആസ്വാദകരുടെ ഹൃദയങ്ങളില്‍ ഇടം നേടിയ താരമാണ് അനുപമ പരമേശ്വരന്‍. 

Read Also: മഞ്ഞിൽ പെട്ട് പോയ നായയ്ക്ക് രക്ഷകരായി ഒരു കുടുംബം; ഹൃദയം തൊടുന്ന കാഴ്ച്ച-വിഡിയോ

പ്രേമത്തിലെ മേരിയുടെ മുടി പിന്നീട് അനുപമയുടെ ഐഡന്റിറ്റിയായി മാറി. ഇന്ന് അനുപമയുടെ ചുരുൾമുടിക്ക് ആരാധകർ ഏറെയാണ്. എന്നാൽ ഒരിക്കൽ താനേറ്റവും വെറുത്തിരുന്നത് ആ മുടിയായിരുന്നു എന്ന് അടുത്തിടെ നടി പങ്കുവെച്ചിരുന്നു. അതേസമയം,  തെലുങ്കിൽ ’18 പേജസ്’ എന്ന സിനിമയിലാണ് അനുപമ അടുത്തതായി വേഷമിടുന്നത്. അല്ലു അരവിന്ദ് ഒരുക്കുന്ന ചിത്രത്തിൽ നിഖിൽ സിദ്ധാർത്ഥിന്റെ നായികയായാണ് അനുപമ എത്തുന്നത്. അതോടൊപ്പം തമിഴിൽ അഥർവയും അനുപമ പരമേശ്വരനും ഒന്നിക്കുന്ന പ്രണയ ചിത്രമാണ് ‘തള്ളി പോകതെയ്’. തെലുങ്ക് ചിത്രമായ ‘നിനു കോരി’ എന്ന ഹിറ്റ് തെലുങ്ക് ചിത്രത്തിന്റെ തമിഴ് റീമേക്കാണ് ‘തള്ളി പോകതെയ്’. സമൂഹത്തിന്റെ വ്യത്യസ്ത ചുറ്റുപാടുകളിൽ നിന്നുള്ള രണ്ടുപേരുടെ പ്രണയമാണ് ചിത്രം പങ്കുവയ്ക്കുന്നത്. 

Story highlights- anupama parameswaran funny location video

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!