കനത്ത ട്രാഫിക് ഒഴിവാക്കാൻ മെട്രോയിൽ വിവാഹസ്ഥലത്തേക്ക് പോകുന്ന വധു- വിഡിയോ

January 20, 2023

ഇന്ത്യൻ വിവാഹങ്ങൾ ഇപ്പോൾ ആഘോഷങ്ങളുടെ മേളമാണ്. വധുവും വരനും വിവാഹവേദിയിലേക്ക് എത്തുന്നത് അത്രയധികം ഗ്രാൻഡ് എൻട്രിയോടെയാണ്. എങ്ങനെ ഇത്തരം കാര്യങ്ങൾ വ്യത്യസ്തമാക്കാം എന്നതാണ് പൊതുവെ ഇപ്പോഴുള്ള വിവാഹ ചടങ്ങുകൾ പ്ലാൻ ചെയ്യുമ്പോൾ ആളുകൾ ചിന്തിക്കുന്നതും. ഇപ്പോഴിതാ, അത്തരത്തിൽ ഒരു രസകരമായ കാഴ്ചയാണ് ശ്രദ്ധനേടുന്നത്. എന്നാൽ, ഇതല്പം വ്യത്യസ്തവുമാണ്.

ബാംഗ്ളൂർ നിന്നുള്ള വധു കനത്ത ട്രാഫിക് ഒഴിവാക്കാൻ മെട്രോയിലാണ് വിവാഹസ്ഥലത്തേക്ക് എത്തിയത്. ഫോറെവർ ബെംഗളൂരു എന്ന പേജാണ് ട്വിറ്ററിൽ വിഡിയോ പങ്കുവെച്ചത്. വിഡിയോയി മനോഹരമായ സാരി ധരിച്ച്, ആഭരണങ്ങൾ അണിഞ്ഞ ഒരു വധു ബെംഗളൂരുവിൽ മെട്രോയിൽ കയറുന്നത് കാണാം. അവൾക്കൊപ്പം കുടുംബവും ഉണ്ടായിരുന്നു. ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് അവർ അങ്ങനെ യാത്ര ചെയ്തത്. യഥാർത്ഥത്തിൽ, വധു തന്റെ കാറിൽ വിവാഹസ്ഥലത്തേക്ക് യാത്ര ചെയ്യുമ്പോൾ ഒരു ട്രാഫിക്കിൽ കുടുങ്ങിയിരുന്നു. അതിനാൽ, കാർ യാത്ര ഉപേക്ഷിച്ച് മുഹൂർത്ത സമയത്തിന് മുമ്പ് വേദിയിലെത്താൻ മെട്രോ തെരഞ്ഞെടുത്തു.

read ALSO: ഗില്ലാട്ടം; ഡബിൾ സെഞ്ചുറിയുമായി ശുഭ്മൻ ഗിൽ, ന്യൂസിലൻഡിനെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ സ്‌കോർ

എങ്ങനെയൊക്കെ വിവാഹം വേറിട്ടതാക്കാം എന്നതാണ് ആളുകളുടെ ചിന്ത. അടുത്തിടെ വിവാഹവേദിയിലേക്ക് മകളുടെ കൈപിടിച്ച് എത്തുന്ന അച്ഛന്റെ വേറിട്ട എൻട്രിയാണ് ശ്രദ്ധനേടിയിരുന്നു. ഈ വധുവിന്റെ വിവാഹ വേദിയിലേക്കുള്ള വരവിന്റെ ഒരു വിഡിയോ സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായിരിക്കുകയാണ്. ആളുകളുടെ ഇഷ്ടം കവരുന്നതിനേക്കാൾ അപകടകരമായ ഈ രീതിയുടെ ഭാഗമായ വധുവിനെയും പിതാവിനെയും കുറിച്ച് ആളുകൾ ആശങ്കാകുലരായി. ഇപ്പോൾ വൈറലായ വിഡിയോയിൽ, വധുവും പിതാവും ഒരു വലിയ തൂക്കുവിളക്കിൽ വിവാഹ വേദിയിലേക്ക് പ്രവേശിക്കുന്നത് കാണാം. നിലവിളക്ക് യാന്ത്രികമായി മുകളിലേക്ക് നീങ്ങി. വിവാഹത്തിനെത്തിയ അതിഥികൾ വേറിട്ട രീതിയിൽ എത്തിയ വധുവിന്റെ ചിത്രങ്ങളും വിഡിയോകളും താഴെനിന്ന് പകർത്തുന്നുണ്ടായിരുന്നു.

Story highlights- Bengaluru bride takes metro to her wedding venue

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!