ചോക്ലേറ്റുകൾ കൊണ്ട് കേശാലങ്കാരവും ആഭരണവും- വേറിട്ടൊരു ബ്രൈഡൽ ലുക്ക്

January 28, 2023

എല്ലാവരും അവരവരുടെ വിവാഹദിനം മനോഹരമാക്കാനാണ് എപ്പോഴും ശ്രമിക്കാറുള്ളത്. വേറിട്ട ആശയങ്ങളും അങ്ങനെ ഓരോ വിവാഹത്തിനും ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ, വധുവിന്‌ന്റെ ചമയത്തിലൂടെ ഒരു വിവാഹം ശ്രദ്ധനേടുകയാണ്. എന്നാൽ, സമ്മിശ്ര അഭിപ്രായമാണ് ഈ പരീക്ഷണ ലുക്കിന് ലഭിക്കുന്നത്.

Read also: ‘ചലനമറ്റ് കിടക്കുന്ന പപ്പേട്ടനെ കാണുമ്പോൾ എന്റെ ഉള്ള് പിടഞ്ഞു..’- പത്മരാജന്റെ ഓർമ്മകളിൽ റഹ്മാൻ

ഹെയർസ്റ്റൈൽ ആണ് വധു വേറിട്ടതായി പരീക്ഷിച്ചത്. ഇപ്പോൾ വൈറലായ വിഡിയോയിൽ, വധു പരമ്പരാഗത രീതികളെ മാറ്റി മുടി ഒരുക്കിയിരിക്കുന്നത് കാണാം. മെടഞ്ഞിട്ട മുടിയിൽ കിറ്റ്കാറ്റ്, 5സ്റ്റാർ, ഫെറേറോ റോഷർ, മിൽക്കി ബാർ തുടങ്ങിയ ചോക്ലേറ്റുകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. പൂക്കൾ കൊണ്ട് അലങ്കരിച്ച മുടി നിങ്ങൾ കണ്ടിട്ടുണ്ടെങ്കിലും ഇത് വേറിട്ടതാണ്. മുടി മാത്രമല്ല, ചോക്ലേറ്റുകൾ കൊണ്ട് നിർമ്മിച്ച കമ്മലുകൾ, മാല എന്നിവയുൾപ്പെടെയുള്ള ആഭരണങ്ങളും ധരിച്ചിരുന്നു.

അതേസമയം, ഇന്ത്യൻ വിവാഹങ്ങൾ ഇപ്പോൾ ആഘോഷങ്ങളുടെ മേളമാണ്. വധുവും വരനും വിവാഹവേദിയിലേക്ക് എത്തുന്നത് അത്രയധികം ഗ്രാൻഡ് എൻട്രിയോടെയാണ്. എങ്ങനെ ഇത്തരം കാര്യങ്ങൾ വ്യത്യസ്തമാക്കാം എന്നതാണ് പൊതുവെ ഇപ്പോഴുള്ള വിവാഹ ചടങ്ങുകൾ പ്ലാൻ ചെയ്യുമ്പോൾ ആളുകൾ ചിന്തിക്കുന്നതും. 

Story highlights- bride’s crazy chocolate hairdo