കോഴിക്കോടൻ മണ്ണിലെ ‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’ സംഗീത നിശയിൽ ആവേശം പകരാൻ ‘തൈകൂടം ബ്രിഡ്ജ്’

January 28, 2023

ഒട്ടനവധി കലാകാരന്മാരുടെ മണ്ണായ കോഴിക്കോട്ടേയ്ക്ക് സംഗീതത്തിന്റെ മാസ്മരികത നിറയ്ക്കാൻ എത്തുകയാണ് ‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. ഫെബ്രുവരി 9ന് കോഴിക്കോട് ട്രേഡ് സെന്ററിൽ നടക്കുന്ന സംഗീത നിശയിൽ പ്രിയ ഗായിക ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈകൂടം ബ്രിഡ്ജ് എന്നീ ബാൻഡുകൾ കാഴ്ചവയ്ക്കാൻ ഒരുങ്ങുകയാണ്.

മലയാളികൾ നെഞ്ചിലേറ്റിയ ‘തൈകൂടം ബ്രിഡ്ജ്’ ഷോയുടെ പ്രധാന ആകർഷണമാണ്. സംഗീത സംവിധായകനായ ഗോവിന്ദ് വസന്തയും ഗായകനായ സിദ്ധാർത്ഥ് മേനോനും ഒരുകൂട്ടം കലാകാരന്മാരും ചേർന്ന് ഒരുക്കിയതാണ് തൈകൂടം ബ്രിഡ്‌ജ്‌ എന്ന ബാൻഡ്. കേരളത്തിൽ വളരെയധികം ജനപ്രീതിയുടെ 2013 മുതൽ നിലനിൽക്കുന്ന തൈകൂടം ബ്രിഡ്‌ജ്‌ കോഴിക്കോടിന്റെ മണ്ണിലേക്ക് എത്തുമ്പോൾ സംഗീതപ്രേമികൾക്ക് പകരുന്ന ആവേശം ചെറുതല്ല.

Read Also: എല്ലാം മറന്നാലും സംഗീതം നിലനിൽക്കും; മറവി രോഗം ബാധിച്ച മുത്തശ്ശി കൊച്ചു മകന് താരാട്ട് പാടുന്ന ഹൃദ്യ നിമിഷം-വിഡിയോ

വൈകുന്നേരം അഞ്ച് മണിക്ക് ആരംഭിക്കുന്ന പരിപാടി രാത്രി 10.30 വരെ നീളും. വൈകീട്ട് 4.30 മുതൽ തന്നെ പ്രവേശനം ആരംഭിക്കും. മാസ്‌ക് ഉൾപ്പെടെ പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പരിപാടി സംഘടിപ്പിക്കുക. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

വെബ്‌സൈറ്റ് ലിങ്ക്

Story highlights- DB Night musical show by flowers-