നക്ഷത്രങ്ങളെ കാണാനായി മാത്രം ഒരു ഗ്രാമം; ഡീർലിക്ക്

January 25, 2023

അന്തരീക്ഷ മലിനീകരണം പലവിധത്തിൽ വർധിക്കുകയാണ്. പ്രകാശ മലിനീകരണം കാരണം ആകാശം പോലും യഥാർത്ഥത്തിൽ കണ്ടിട്ടുള്ളവർ കുറവാണ്. കാരണം, ചില കണക്കുകളനുസരിച്ച്, ലോകത്തിലെ 80 ശതമാനം മനുഷ്യരും പ്രകൃതിയുടെ ഏറ്റവും അത്ഭുതകരമായ ഒന്നായ ക്ഷീരപഥം കണ്ടിട്ടില്ല.

എന്നാൽ ഈ സാഹചര്യം മറികടക്കാനായി അറ്റ്ലാന്റയിൽ നിന്നുള്ള ഒരു കൂട്ടം ജ്യോതിശാസ്ത്രജ്ഞർ ചെയ്തത് വിസ്മയകരമായ കാര്യമാണ്. 96 ഏക്കർ വിസ്തൃതിയുള്ള ഡീർലിക് ജ്യോതിശാസ്ത്ര ഗ്രാമം (DAV) നക്ഷത്രവും ക്ഷീരപഥവും കാണാനായി മാത്രം ഒരുക്കിയതാണ്.

ജ്യോതിശാസ്ത്രത്തിൽ ഡീർലിക്കിന് വളരെയധികം പ്രാധാന്യമുണ്ട്. അറ്റ്ലാന്റയുടെ ഏകദേശം കിഴക്കായി ജോർജിയയിലെ ഷാരോണിനടുത്താണ്, 100 ഓളം ജനസംഖ്യയുള്ള ഒരു ചെറിയ പട്ടണമായി ഡീർലിക്ക് സ്ഥിതി ചെയ്യുന്നത്. ഏറ്റവും ശ്രദ്ധേയമായ കാര്യമെന്താണെന്നുവെച്ചാൽ, അവിടെ ബിസിനസ്സുകളൊന്നുമില്ല, വാണിജ്യ വിളക്കുകളുമില്ല. രാജ്യത്തിന്റെ തെക്കുകിഴക്കേ മൂലയിലെ ഏറ്റവും ഇരുണ്ട പട്ടണമെന്നാണ് ഡീർലിക്ക് അറിയപ്പെടുന്നത്.

എല്ലാ തരത്തിലുമുള്ള ജ്യോതിശാസ്ത്ര സംഭവങ്ങൾക്കായുള്ള ഒരു കമ്മ്യൂണിറ്റിയും സ്റ്റേജിംഗ് ഏരിയയുമാണ് ഡീർലിക്ക്. സ്ഥിരമായ താമസക്കാർ ഉള്ളതിനാൽ മറ്റാർക്കും ഇവിടെ പ്ലോട്ട് വാങ്ങാനും കഴിയില്ല. എന്നാൽ പൊതുജനങ്ങൾക്ക് സ്റ്റാർ വ്യൂ പാർട്ടികൾക്കും മറ്റ് പ്രവർത്തനങ്ങൾക്കുമായി ഒരു ഫീസ് അടച്ച് ഇവിടേക്കെത്താം. കൂടാതെ, പാട്ടത്തിനെടുത്ത ചില സ്ഥലങ്ങളും ഉണ്ട്, അവിടെ ആളുകൾക്കായി വിദൂരമായി പ്രവർത്തിക്കുന്ന ചെറിയ നിരീക്ഷണാലയങ്ങൾ നിർമ്മിച്ചിട്ടുണ്ട്.

Read also:‘ചലനമറ്റ് കിടക്കുന്ന പപ്പേട്ടനെ കാണുമ്പോൾ എന്റെ ഉള്ള് പിടഞ്ഞു..’- പത്മരാജന്റെ ഓർമ്മകളിൽ റഹ്മാൻ

നിരാശയിൽ നിന്നാണ് ഡീർലിക്ക് എന്ന ഗ്രാമം പിറന്നത്. മലിനീകരണം കൊണ്ട മാത്രമല്ല, അതിലോലമായ ദൂരദർശിനികളുമായി ഡാർക്ക് സ്കൈ ക്യാമ്പിങ്ങിന് നടക്കുന്ന ബുദ്ധിമുട്ടുകൾ കൊണ്ടുമാണ്. ‘അദ്വിതീയമായ ഒരു കമ്മ്യൂണിറ്റി കെട്ടിപ്പടുക്കുക എന്നതായിരുന്നു ചിന്ത, കൂടാതെ ഒരു വീട്, ഒരു നിരീക്ഷണ കേന്ദ്രം, അല്ലെങ്കിൽ ജ്യോതിശാസ്ത്രജ്ഞർക്ക് പ്രത്യേകമായി ക്യാമ്പിംഗ് നിയമങ്ങളും സൗകര്യങ്ങളും ഉള്ള ഒരു സൈറ്റ്’ എന്നതായിരുന്നു പദ്ധതി. അതായത് നക്ഷത്രങ്ങൾക്കായി ഒരു ഗ്രാമം. അതാണ് ഡീർലിക്ക്.

Story highlights- DeerLick astronomy village