ദം ബിരിയാണി പോലൊരു ദം ചായ..!- സോഷ്യൽ ഇടങ്ങളിൽ കൗതുകമായി വിഡിയോ

January 28, 2023

ഭക്ഷണ ലോകത്ത് വൈവിധ്യമാർന്ന പരീക്ഷണങ്ങൾ നടത്തുന്നത് പതിവാണ്. കേൾക്കുമ്പോൾ അമ്പരപ്പ് തോന്നുന്ന ഭക്ഷണ സാധനങ്ങളും പാനീയങ്ങളുമെല്ലാം വിപണിയിൽ ഇന്ന് ലഭ്യമാണ്. ഇപ്പോഴിതാ, ദം ബിരിയാണി പോലെ ഒരു ദം ചായ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുകയാണ്.

ഇന്ത്യയിൽ ഭൂരിഭാഗം ആളുകളും ചായയോട് അഗാധമായ പ്രണയത്തിലാണ്. അഭിരുചിക്കനുസരിച്ച് ചായ തയ്യാറാക്കാൻ എല്ലാവര്ക്കും വ്യത്യസ്തമായ വഴികളുണ്ട്. എന്നാൽ “ദം കി ചായ്” എങ്ങനെ ഉണ്ടാക്കാം എന്നതിന്റെ ഒരു വിഡിയോ ഇന്റർനെറ്റിൽ പ്രചരിക്കുകയാണ് ഇപ്പോൾ. വളരെയധികം സമയവും ക്ഷമയും ആവശ്യമുണ്ട് ഈ ചായ തയ്യാറാക്കാൻ എന്നത് ശ്രദ്ധേയമാണ്.

സ്പൂൺസ് ഓഫ് ഡൽഹി എന്ന പേജാണ് ഇൻസ്റ്റഗ്രാമിൽ ഇപ്പോൾ വൈറലായ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. വിഡിയോയിൽ, “ദം കി ചായ്” എങ്ങനെ ഉണ്ടാക്കാമെന്ന് കാണിക്കുന്നു. ആദ്യം, ഒരു കപ്പിൽ കുറച്ച് വെള്ളം ചേർത്ത് അതിന്മേൽ ഒരു മസ്ലിൻ തുണി ഇട്ടു. അടുത്തതായി, അവർ അതിൽ കുറച്ച് ചായപൊടി, പഞ്ചസാര, ഇഞ്ചി, ഗ്രാമ്പൂ, ഏലക്ക, കറുവപ്പട്ട എന്നിവ ഇട്ടു. 3 കപ്പ് വെള്ളം ഒരു പ്രഷർ കുക്കറിലേക്ക് ഒഴിച്ചു, മസ്ലിൻ തുണികൊണ്ടുള്ള കപ്പ് 5-6 മിനിറ്റ് തിളപ്പിക്കാൻ കുക്കറിനുള്ളിൽ വെച്ചു.

പിന്നീട് കപ്പിൽ നിന്ന് മസ്ലിൻ തുണി അഴിച്ചുമാറ്റുമ്പോൾ ഒരു കട്ടൻ ചായയുടെ മിശ്രിതം ലഭിക്കും. ഈ മിശ്രിതം കുറച്ച് തിളച്ച പാൽ ചേർത്തതോടെ ദം ചായ റെഡി..”അടുത്തിടെ ഈ ദം ചായ് റെസിപ്പി ഉണ്ടാക്കുന്ന ഈ ട്രെൻഡിംഗ് ഫുഡ് വിഡിയോകൾ ഞങ്ങൾ കണ്ടു! ഞങ്ങൾ ഇത് ഞങ്ങളുടെ സ്റ്റുഡിയോയിൽ പരീക്ഷിച്ചു, ഇത് യഥാർത്ഥത്തിൽ മികച്ചതായി മാറി! തീർച്ചയായും ശ്രമിക്കേണ്ടതാണ്,” വിശദമായ പാചകക്കുറിപ്പ് ചുവടെയുള്ള പോസ്റ്റിന്റെ അടിക്കുറിപ്പായി നൽകിയിരിക്കുന്നു.

Read Also: ‘ചലനമറ്റ് കിടക്കുന്ന പപ്പേട്ടനെ കാണുമ്പോൾ എന്റെ ഉള്ള് പിടഞ്ഞു..’- പത്മരാജന്റെ ഓർമ്മകളിൽ റഹ്മാൻ

അതേസമയം, അടുത്തിടെ മറ്റൊരു പാചക പരീക്ഷണവും ശ്രദ്ധനേടിയിരുന്നു. നീല നിറത്തിലുള്ള ഇഡ്ഡലിയായിരുന്നു താരം. പൂവ് ഉപയോഗിച്ചാണ് ഈ നിറത്തിൽ ഇഡ്ഡലി തയ്യാറാക്കിയിരിക്കുന്നത്. ഒരു പാത്രത്തിൽ നീലയും വെള്ളയും കലർന്ന ഇഡ്ഡലികൾ കാണാം. ഇത് യഥാർത്ഥത്തിൽ നീല പൂക്കളിലൂടെ നിറം വേർതിരിച്ചെടുത്താണ്. പരമ്പരാഗത ഇഡ്ഡലി ഉണ്ടാക്കുന്നതിനൊപ്പം ജ്യോതി കുറച്ച് നീല പയർ പൂക്കൾ വെള്ളത്തിൽ തിളപ്പിച്ച് ഇഡ്ഡലി മാവിൽ ആ വെള്ളം ചേർത്തു. സാധാരണപോലെ ഇഡ്ഡലി മാവ് ആവി പറക്കുന്ന പാത്രത്തിലേക്ക് ഒഴിച്ച് പാചകം ചെയ്തു.

Story highlights-  ‘dum ki chai’ video