പ്രായം വെറും നമ്പറല്ലേ..ചുവടുകൾ പിഴയ്ക്കാതെ സൗഹൃദം ആഘോഷിച്ച് രണ്ടുപേർ- വിഡിയോ

January 12, 2023

ജീവിതം ആഘോഷമാക്കാനുള്ളതാണ്. അത് വീർപ്പുമുട്ടലുകളോടെ ആഗ്രഹങ്ങൾ ഉള്ളിലൊതുക്കി തീർക്കാനുള്ളതല്ല. ഏതുപ്രായത്തിലും സൗഹൃദങ്ങളെ ആഘോഷമാക്കി മുന്നേറുന്നവർ കൂടുതൽ ചെറുപ്പമായി തോന്നുകയും ചെയ്യും. ഇപ്പോഴിതാ, രണ്ടു വയോധികരായ സുഹൃത്തുക്കളുടെ നൃത്തമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.

ബഡേ മിയാൻ ഛോട്ടേ മിയാൻ എന്ന ഗാനത്തിന് ചുവടുവയ്ക്കുകയാണ് രണ്ട് മധ്യവയസ്കരായ പുരുഷന്മാർ. ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട വിഡിയോയിൽ രണ്ട് പേരുടെയും പ്രകടനം ആവേശം കൊള്ളിക്കുന്നതാണ്. സംഗീത് വിത്ത് സാൽവി എന്ന പേജാണ് ഇപ്പോൾ വൈറലായ വിഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. ഒരു വിവാഹ ചടങ്ങിൽ അമിതാഭ് ബച്ചനും ഗോവിന്ദയും അഭിനയിച്ചഹിറ്റ് ട്രാക്കിലേക്ക് രണ്ട് പ്രായമായ പുരുഷന്മാർ നൃത്തം ചെയ്യുന്നത് കാണാം. അവർ ഒരേപോലെയുള്ള കറുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചിരുന്നു . അവരുടെ മനോഹരമായ ചുവടുകളും ഡാൻസ് ഫ്ലോറിൽ അവർ പങ്കിട്ട സൗഹൃദവും അവിടെയുണ്ടായിരുന്ന എല്ലാവരിൽ നിന്നും ആർപ്പുവിളി ഉയർത്തി.

വിഡിയോ സമൂഹമാധ്യമങ്ങളിൽ ഹിറ്റാണ്. വാർധക്യത്തെ ആഘോഷമാക്കുന്നവരാണ് ഇന്ന് അധികവും. സാഹസികതകളിലൂടെയും യാത്രകളിലൂടെയുമെല്ലാം സന്തോഷം കണ്ടെത്താൻ ഇവർ ശ്രമിക്കുന്നു. പ്രായത്തിന്റെ പരിമിതികൾ മാറ്റിവെച്ച് ഇവർ ജീവിതം ആഘോഷമാക്കുന്നത് കാണുന്നവരിലും സന്തോഷം പകരുന്നുണ്ട്.  ടിറ്റ്ലിയാൻ ഗാനത്തിന് ചുവടുവയ്ക്കുന്ന ഒരു മനുഷ്യന്റെ പ്രകടനം സമൂഹമാധ്യമങ്ങളിൽ ആവേശം ഉയർത്തിയിരുന്നു.

Read Also: കരുതൽ മതി; കൊവിഡുമായി ബന്ധപ്പെട്ട് വിമാനത്താവളങ്ങളിൽ പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്രം…

 വിഡിയോയിൽ , ഒരു ചടങ്ങിൽ ഡാൻസ് ഫ്ലോറിൽ കുർത്തയും പൈജാമയും ധരിച്ച ഒരു മധ്യവയസ്കനെ കാണാം. എന്നിരുന്നാലും, അത് ഒരു യഥാർത്ഥ നൃത്ത പ്രകടനമായിരുന്നില്ല. പാട്ടിന്റെ വരികൾ ഉൾക്കൊള്ളുകയും അതിനനുസരിച്ച് രസകരമായി ചുവടുവയ്ക്കുകയുമായിരുന്നു.

Story highlights- elderly men’s epic dance performance

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!