മഞ്ഞിൽ പെട്ട് പോയ നായയ്ക്ക് രക്ഷകരായി ഒരു കുടുംബം; ഹൃദയം തൊടുന്ന കാഴ്ച്ച-വിഡിയോ
മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സൗഹൃദത്തിന് മനുഷ്യചരിത്രത്തോളം തന്നെ പഴക്കമുണ്ട്. നായകളും പൂച്ചകളും ഒക്കെ മനുഷ്യരുടെ അടുത്ത സുഹൃത്തുക്കളാണ്. പലപ്പോഴും കൂടെപ്പിറപ്പുകളെ പോലെയോ മക്കളെ പോലെയോ ആണ് വളർത്തു മൃഗങ്ങളെ മനുഷ്യർ പരിപാലിക്കുന്നത്. മനുഷ്യരും ഈ മൃഗങ്ങളും തമ്മിൽ ഗാഢമായ സൗഹൃദവും പലപ്പോഴും ഉടലെടുക്കാറുണ്ട്.
ഇപ്പോൾ മനുഷ്യരും നായകളും തമ്മിലുള്ള സൗഹൃദത്തിനും സ്നേഹത്തിനും അടിവരയിടുന്ന ഒരു കാഴ്ച്ചയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. അനങ്ങാൻ കഴിയാതെ മഞ്ഞിൽ പെട്ട് പോയ ഒരു നായയെ ഏറെ ബുദ്ധിമുട്ടുകൾ സഹിച്ച് രക്ഷപ്പെടുത്തുന്ന ഒരു കുടുംബം സമൂഹമാധ്യമങ്ങളുടെ പ്രശംസ ഏറ്റുവാങ്ങുകയാണ്. ഇതിന്റെ വിഡിയോയാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്. ഗുഡ്ന്യൂസ് മൂവ്മെന്റിന്റെ ഇൻസ്റ്റാഗ്രാം പേജിലാണ് ഇതിന്റെ ദൃശ്യങ്ങൾ പങ്കിട്ടിരിക്കുന്നത്.
അതേ സമയം മനസ്സിന് തണുപ്പ് പകരുന്ന ഇത്തരം നിരവധി വിഡിയോകളാണ് ഓരോ ദിവസവും സമൂഹമാധ്യങ്ങളിൽ വൈറലാവുന്നത്. നേരത്തെ ഒരമ്മയുടെയും കുഞ്ഞിന്റെയും വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ആളുകൾ ഏറ്റെടുത്തത്. ഈ അമ്മ തന്റെ കുഞ്ഞിനെ സൈക്കിളിൽ കൊണ്ട് പോവാൻ സ്വീകരിച്ചിരിക്കുന്ന മാർഗമാണ് വിഡിയോയെ ശ്രദ്ധേയമാക്കിയത്. സൈക്കിളിൽ കുഞ്ഞിനായി അമ്മ കസേരയിൽ പിൻസീറ്റ് ഒരുക്കിയിരിക്കുകയാണ്. സൈക്കിളിന്റെ പിൻഭാഗത്തുള്ള പ്രത്യേക കസേരയില് കുഞ്ഞിനെ ഇരുത്തിയാണ് അമ്മ സൈക്കിൾ ചവിട്ടുന്നത്. ചെറിയ പ്ലാസ്റ്റിക് കസേരയാണ് സീറ്റായി ഉപയോഗിച്ചിരിക്കുന്നത്. വളരെ സൗകര്യത്തോടെ സൈക്കിൾ യാത്ര ആസ്വദിക്കുകയാണ് അമ്മയും കുഞ്ഞും. സന്തോഷത്തോടെ കുഞ്ഞ് പിറകിലിരിക്കുന്നതും വിഡിയോയിൽ കാണാം.
Story Highlights: Family saves a dog from icy water