ഒറ്റനോട്ടത്തിൽ മരണമടഞ്ഞ ആളുടെ കാലുപോലെ; അമ്പരപ്പിച്ച് പ്രകൃതിയുടെ വിസ്മയം..
പ്രകൃതിയെക്കാൾ വലിയ വിസ്മയങ്ങളൊന്നും മനുഷ്യന് ഇന്നുവരെ നിർമിക്കാൻ സാധിച്ചിട്ടില്ല. എഞ്ചിനിയറിംഗ് കരവിരുതുകൾ പോലും മുട്ടുമടക്കുന്ന പ്രകൃതിയുടെ സ്വയം സൃഷ്ടികൾ ഒട്ടേറെ നമ്മൾ കണ്ടിട്ടുണ്ട്. അങ്ങനെ അത്ഭുതം നിറഞ്ഞൊരു കാഴ്ചയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ സാമ്രാട്ട് ഗൗഡ പങ്കുവെച്ച ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ഒരു മരണമടഞ്ഞ മനുഷ്യന്റെ വിരലുകൾ പോലെയുള്ള ചിത്രമാണ് അദ്ദേഹം പങ്കുവെച്ചത്. ഒറ്റനോട്ടത്തിൽ വിരലുകൾ അല്ലെന്നു ആരും പറയില്ല. എന്നാൽ, യഥാർത്ഥത്തിൽ ഇതൊരു ഫംഗസിന്റെ ചിത്രമാണ്.
സൈലേറിയ പോളിമോർഫ എന്ന ഫംഗസിന്റെ ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. വിചിത്രമായ കാര്യം എന്തെന്നാൽ, കറുത്ത ചാരനിറത്തിലുള്ള നീലകലർന്ന നിറമായതിനാൽ, മരിച്ചയാളുടെ വിരലുകൾ പോലെയാണ് ഇത് കാണാൻ. ‘ഇത് സൈലേറിയ പോളിമോർഫയാണ്, മരിച്ചയാളുടെ വിരൽ എന്നറിയപ്പെടുന്ന ഫംഗസ്,” ഗൗഡ ട്വീറ്റിൽ പരാമർശിച്ചു.
Can you guess what is this???? pic.twitter.com/7BbQjP0kH8
— Dr.Samrat Gowda IFS (@IfsSamrat) January 10, 2023
Read Also: കൊവിഡ് വ്യാപനം; ഈ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് ആർടിപിസിആർ നിർബന്ധം
അതേസമയം, ഇത്തരത്തിലുള്ള ചിത്രങ്ങൾ മുൻപും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. വീടുകളിൽ നമ്മൾ മുറ്റത്ത് പാകുന്ന തറയോടുകൾ അഥവാ ഇന്റർലോക്കിങ് പോലെ കൃത്യമായ അളവുകളോടും ആകൃതിയോടും കൂടി ഒട്ടും വിടവുകൾ ഇല്ലാതെ സ്വയം നിർമിക്കപ്പെട്ട ഒരു സ്ഥലവും പ്രകൃതിയുടെ കുസൃതിയായി അറിയപ്പെടുന്നുണ്ട്. ഈ അത്ഭുത പ്രദേശത്തിന് ജയന്റ് കോസ് വേ എന്നാണ് പേര്.
Story highlights- fungus that looks like a dead man’s finger