പാട്ടിലും താരമാണ്; ഹിറ്റ് ഗാനമാലപിച്ച് ഗൗതമി നായർ

ഏതാനും സിനിമകളിൽ മാത്രമാണ് അഭിനയിച്ചിട്ടുള്ളതെങ്കിലും ഡയമണ്ട് നെക്‌ളേസ് എന്ന ലാൽ ജോസ് ചിത്രത്തിലെ തമിഴ് പെൺകൊടിയെ പ്രേക്ഷകർ മറന്നിട്ടില്ല. അഭിനയത്തിൽ നിന്നും നീണ്ട ഇടവേളയെടുത്ത ഗൗതമി വർഷങ്ങൾക്ക് ശേഷം സിനിമയിലേക്ക് തിരികെയെത്തുമ്പോൾ വിവിധ മേഖലകളിലാണ് കയ്യൊപ്പ് പതിപ്പിക്കുന്നത്. അടുത്തിടെ വെള്ളം എന്ന സിനിമയിലെ ഗാനമാലപിച്ച് ശ്രദ്ധനേടിയിരുന്നു ഗൗതമി.
ഇപ്പോഴിതാ, ഒരു ഹിറ്റ് ബോളിവുഡ് ഗാനം പാടുകയാണ് നടി. മുൻപും നിരവധി ഗാനങ്ങൾ പാടി ഗൗതമി വിസ്മയിപ്പിച്ചിരുന്നു. ഒട്ടേറെ സിനിമാതാരങ്ങളും ആരാധകരും ഗൗതമിക്ക് അഭിനന്ദനം അറിയിച്ച് രംഗത്തെത്തി.
മുൻപും പാട്ടുകൾ പാടി താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇത്ര നല്ല ഗായികയാണെന്ന് അറിഞ്ഞില്ലെന്നാണ് ആരാധകർ ഗൗതമിയുടെ പാട്ടിന് കമന്റ്റ് ചെയ്യുന്നത്. അഭിനയത്തിൽ നിന്നും ഇടവേളയെടുത്ത് പഠനത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തിയ ഗൗതമി ഇപ്പോഴിതാ, സംവിധാന രംഗത്തേക്കും ചുവടുവെച്ചിരുന്നു. വൃത്തം എന്ന ചിത്രത്തിലൂടെയാണ് ഗൗതമി നായർ സംവിധാനം രംഗത്തേക്ക് കടക്കുന്നത്.
ഗൗതമി സംവിധാനം ചെയ്യുന്ന ചിത്രത്തിനും പിന്തുണയുമായി ശ്രീനാഥ് ഒപ്പമുണ്ട്. വൃത്തമെന്ന സിനിമയിൽ സണ്ണി വെയ്‌നും, ദുർഗ കൃഷ്ണയുമാണ് നായികാനായകന്മാർ. തിരുവനന്തപുരത്ത് ചിത്രത്തിന്റെ ഏതാനും ഭാഗങ്ങൾ ചിത്രീകരിച്ച് കഴിഞ്ഞു. എന്നാൽ ചിത്രം ഇപ്പോൾ ഉപേക്ഷിച്ചതായാണ് നടി വ്യക്തമാക്കുന്നത്.
അഭിനയത്തിനും സംവിധാനത്തിനും പുറമെ, എഴുത്തിലും മുദ്രപതിപ്പിക്കാനൊരുങ്ങുകയാണ് ഗൗതമി നായർ. സൈക്കോളജിയിൽ റാങ്ക് ഹോൾഡറായ ഗൗതമി മാനസിക ആരോഗ്യത്തെക്കുറിച്ചും, സയൻസ്, ദൈനംദിന കാര്യങ്ങൾ എന്നിവയെപ്പറ്റി ഉപകാരപ്രദമായ ബ്ലോഗുകൾ എഴുതുന്നുണ്ട്. സിനിമയിലും എഴുത്തിലും ഒരുപോലെ സജീവമാകാനൊരുങ്ങുകയാണ് താരം.
Story highlights- gauthami nair sings hit bollywood song