“ആരോ നെഞ്ചിൽ..”; ഗൗരി ലക്ഷ്‌മിയെ വരവേൽക്കാനൊരുങ്ങി കോഴിക്കോട്, ‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’ ഫെബ്രുവരി 9 ന്

January 29, 2023

കലകളുടെയും സംഗീതത്തിന്റെയും പറുദീസയായ കോഴിക്കോട്ടേക്ക് സംഗീതത്തിന്റെ ലഹരി പടർത്താൻ ‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’ എത്തുകയാണ്. ഫെബ്രുവരി 9 ന് കോഴിക്കോട് ട്രേഡ് സെന്ററിൽ നടക്കുന്ന സംഗീത നിശയിൽ അവിയൽ, തൈകൂടം ബ്രിഡ്ജ് എന്നീ ബാൻഡുകളും പ്രിയ ഗായിക ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ എന്നിവരും ചേർന്നാണ് സംഗീത വിരുന്നൊരുക്കുന്നത്. വൈകുന്നേരം 5 മണിക്കാണ് പരിപാടി ആരംഭിക്കുന്നത്. 4.30 മുതൽ തന്നെ പ്രവേശനം ആരംഭിക്കും.

പരിപാടിയുടെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് ഗായിക ഗൗരി ലക്ഷ്‌മിയുടെ ലൈവ് പെർഫോമൻസ്. സിനിമ ഗാനങ്ങളിലൂടെയും സ്വതന്ത്ര ആൽബങ്ങളിലൂടെയും മലയാളികളുടെ മനസ്സ് കവർന്ന ഗായികയാണ് ഗൗരി ലക്ഷ്‌മി. 13ാം വയസ്സിൽ റോഷൻ ആൻഡ്രൂസിന്റെ മോഹൻലാൽ ചിത്രം കാസനോവയിൽ ഗൗരിയുടെ ഗാനം വന്നതോടെയാണ് ഗായിക ശ്രദ്ധേയായി മാറിയത്. പിന്നീടും നിരവധി ഗാനങ്ങൾ പാടിയ ഗൗരിയെ ഏറെ പ്രശസ്‌തയാക്കിയത് ഗോദയിലെ “ആരോ നെഞ്ചിൽ” എന്ന് തുടങ്ങുന്ന ഗാനമാണ്. 2015 ൽ സ്വതന്ത്ര സംഗീത ലോകത്തേക്ക് ചുവട് വെച്ച ഗായിക ഇന്ന് ഒട്ടേറെ ഒറിജിനൽ ഗാനങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്‌ടം നേടുകയാണ്.

Read More: സംഗീതത്തിന്റെ ലഹരി പടരാൻ ഇനി 12 നാളുകൾ; ‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’ ടിക്കറ്റ് റേറ്റുകൾ ഇങ്ങനെ…

അതേ സമയം കോഴിക്കോട് നടക്കുന്ന ‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സിൽ’ അവിയലും തൈകൂടം ബ്രിഡ്‌ജും ഗൗരി ലക്ഷ്‌മിയും ജോബ് കുര്യനും സംഗീതത്തിന്റെ ആവേശ ലഹരി പടർത്തുമെന്ന് ഉറപ്പാണ്. പരിപാടിക്കായി ബുക്ക് മൈ ഷോ വഴി ഇപ്പോൾ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. സാധാരണ ടിക്കറ്റിന് 799 രൂപയും സീറ്റിങ് ഉൾപ്പെടെയുള്ള വിഐപി ടിക്കറ്റിന് 1499 രൂപയുമാണ്. മാസ്‌ക് ഉൾപ്പെടെ പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പരിപാടി സംഘടിപ്പിക്കുക. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

വെബ്‌സൈറ്റ് ലിങ്ക്

Story Highlights: Gowry lekshmi live performance at db nights