83-ാം വയസ്സിൽ ആദ്യമായി വിമാനത്തിൽ കയറി മുത്തശ്ശി, ലക്ഷ്യം കൊച്ചു മകളുടെ വിവാഹം-വിഡിയോ

മനസ്സ് നിറയ്ക്കുന്ന ഒരു കാഴ്ച്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ആദ്യമായി വിമാനത്തിൽ കയറുന്ന ഒരു മുത്തശ്ശിയാണ് വിഡിയോയിലെ താരം. കൊച്ചു മകളുടെ വിവാഹത്തിന് എത്താനാണ് മുത്തശ്ശി വിമാനയാത്ര നടത്തുന്നത്. ‘ബഡി മമ്മി’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. 6 മില്യണിലധികം ആളുകൾ ഇപ്പോൾ തന്നെ വിഡിയോ കണ്ടു കഴിഞ്ഞു.
വിമാനയാത്രയ്ക്കായി മുത്തശ്ശി വീട്ടിൽ നിന്നിറങ്ങുന്നതും എയർപോർട്ടിലേക്ക് പോകുന്നതും പിന്നീട് വിമാനത്തിൽ ഇരിക്കുന്നതുമാണ് വിഡിയോയിലുള്ളത്. വിമാനത്തിൽ കയറിയതിന് ശേഷം അതിമനോഹരമായി മുത്തശ്ശി പുഞ്ചിരിക്കുന്നുണ്ട്. കാഴ്ച്ചക്കാരുടെ മനസ്സ് നിറയ്ക്കുകയാണ് നിഷ്കളങ്കമായ ഈ ചിരി. നിരവധി ആളുകളാണ് വിഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.
മനസ്സിന് തണുപ്പ് പകരുന്ന ഇത്തരം നിരവധി വിഡിയോകളാണ് ഓരോ ദിവസവും സമൂഹമാധ്യങ്ങളിൽ വൈറലാവുന്നത്. നേരത്തെ ഒരമ്മയുടെയും കുഞ്ഞിന്റെയും വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ആളുകൾ ഏറ്റെടുത്തത്. ഈ അമ്മ തന്റെ കുഞ്ഞിനെ സൈക്കിളിൽ കൊണ്ട് പോവാൻ സ്വീകരിച്ചിരിക്കുന്ന മാർഗമാണ് വിഡിയോയെ ശ്രദ്ധേയമാക്കിയത്. സൈക്കിളിൽ കുഞ്ഞിനായി അമ്മ കസേരയിൽ പിൻസീറ്റ് ഒരുക്കിയിരിക്കുകയാണ്. സൈക്കിളിന്റെ പിൻഭാഗത്തുള്ള പ്രത്യേക കസേരയില് കുഞ്ഞിനെ ഇരുത്തിയാണ് അമ്മ സൈക്കിൾ ചവിട്ടുന്നത്. ചെറിയ പ്ലാസ്റ്റിക് കസേരയാണ് സീറ്റായി ഉപയോഗിച്ചിരിക്കുന്നത്. വളരെ സൗകര്യത്തോടെ സൈക്കിൾ യാത്ര ആസ്വദിക്കുകയാണ് അമ്മയും കുഞ്ഞും. സന്തോഷത്തോടെ കുഞ്ഞ് പിറകിലിരിക്കുന്നതും വിഡിയോയിൽ കാണാം.
Story Highlights: Grandmother first flight journey