ഒൻപത് വർഷമായി കാണാതായ മാനസിക അസ്വാസ്ഥ്യമുള്ള ഭാര്യയുടെ സർപ്രൈസ് കോൾ; കൗതുകകരമായ ഒത്തുചേരൽ!

January 6, 2023

ചില കൂടിച്ചേരലുകൾ വിസ്മയം സൃഷ്ടിക്കും. അത് കാലങ്ങൾ കഴിഞ്ഞുള്ള കൂടികാഴ്ച്ചയാണെങ്കിൽ മധുരവും ഇരട്ടിക്കും. ഇപ്പോഴിതാ, അത്തരത്തിൽ ഒരു ഒത്തുചേരൽ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. ഒൻപതുവർഷങ്ങൾക്ക് ശേഷം നഷ്‌ടമായ ഭാര്യയെ ഒരു ഫോൺ കോളിലൂടെ തിരികെ ലഭിച്ചിരിക്കുകയാണ് ഹരിയാന സ്വദേശിക്ക്.

റോഹ്തക്കിലെ 55 കാരനായ കെഹർ സിങ്ങിന്റെ ഭാര്യയെ ആണ് ഒൻപതുവർഷം മുൻപ് കാണാതെയാകുന്നത്. കുടകിലെ കാണാതായവർക്കും ഭവനരഹിതർക്കും പിന്തുണ നൽകുന്ന തണൽ ഹോം തന്റെ 50 വയസ്സുള്ള ഭാര്യ ദർശിനിയെക്കുറിച്ച് ഒരു ഫോൺ കോളിലൂടെ അറിയിച്ചപ്പോഴാണ് ഇദ്ദേഹം ഭാര്യ ജീവനോടെ ഉണ്ടെന്നുപോലും അറിയുന്നത്.

“നാലു വർഷം മുമ്പ് അർദ്ധനഗ്നയായി തെരുവിൽ അലഞ്ഞുതിരിയുകയായിരുന്നു ഇദ്ദേഹത്തിന്റെ ഭാര്യ. കുശാൽനഗർ പോലീസ് അറിയിച്ചത് അനുസരിച്ച് തണൽ ഹോം നടത്തുന്നആളുകൾ അവരെ ഏറ്റെടുത്തു. ആ സമയത്ത് അവരുടെ മാനസിക നില ശരിക്കും മോശമായിരുന്നു എന്നും കൗൺസിലിംഗിനിടെ, ഹരിയാന മാത്രമേ അവൾക്ക് ഭൂതകാലമായി ഓർമ്മിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു.

Read Also: “നീലനിശീഥിനി..”; ജഡ്‌ജസിന്റെ ഹൃദയം കവർന്ന ആലാപന മികവുമായി ദേവനാരായണൻ വേദിയിലെത്തിയ അതിമനോഹര നിമിഷം

2013 നും 2018 നും ഇടയിൽ ഇവർ എവിടെയായിരുന്നു എന്നും കർണാടകയിൽ എങ്ങനെ എത്തി എന്നും ആർക്കും അറിയില്ല. എന്തായാലും, പിന്നീട് തണലിന്റെ പരിചരണത്തിൽ അവരുടെ അവസ്ഥ മെച്ചപ്പെട്ടു, ഏകദേശം ആറ് മാസം മുമ്പ് അവർ തന്റെ ജന്മനാടായ റോഹ്തക്കിനെ ഓർത്തെടുത്തു. മധ്യവയസ്‌കയായ ഈ സ്ത്രീയെ കാണാതാകാൻ സാധ്യതയുള്ള റിപ്പോർട്ടിനെക്കുറിച്ച് അന്വേഷിച്ച് കെയർടേക്കർമാർ ഹരിയാന പോലീസിൽ എത്തി, ഒമ്പത് വർഷം മുമ്പ് ഒരു പരാതി ലഭിച്ചിട്ടുണ്ടെന്ന് അങ്ങനെ കണ്ടെത്തി. ഒടുവിൽ കോഹറിന് മുന്നിലേക്ക് ഭാര്യ എത്തി. തണലിൽ നിന്നുമെത്തിയ കോൾ വലിയ ആശ്വാസമായിരുന്നു എന്നും കോഹാർ പറയുന്നു.

Story highlights- husband reunited with his wife after 9 years