24 മിഠായിത്തെരുവിലെ മത്സരങ്ങള്‍; ‘കലയാകട്ടെ ലഹരി’യില്‍ നിങ്ങള്‍ക്കും പങ്കെടുക്കാം, സമ്മാനം നേടാം

January 4, 2023

കോഴിക്കോട്ടെ കലയാഘോഷ ദിവസങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. കലോത്സവ വാര്‍ത്തകളും വിശേഷങ്ങളും പ്രേക്ഷകരിലേക്ക് തത്സമയം എത്തിക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് ട്വന്റിഫോര്‍ നടത്തുന്നത്. കലോത്സവ ലഹരിക്കൊപ്പം മനുഷ്യ ജീവന് വെല്ലുവിളിയാകുന്ന ലഹരിക്കെതിരായ പോരാട്ടം കൂടി ട്വന്റിഫോര്‍ ഒരുക്കുകയാണ്. ‘കലയാകട്ടെ ലഹരി’ എന്ന മത്സരത്തില്‍ നിങ്ങള്‍ക്കും പങ്കെടുക്കാം, കൈനിറയെ സമ്മാനങ്ങള്‍ സ്വന്തമാക്കാം.

‘കലയാകട്ടെ ലഹരി’; മത്സരത്തില്‍ എങ്ങനെ പങ്കെടുക്കാം

ലഹരിക്കെതിരെ സന്ദേശമെഴുതി മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഓരോ ദിവസവും ക്യാഷ് പ്രൈസ് സമ്മാനം നേടാം.
നിങ്ങളെഴുതിയ സന്ദേശങ്ങള്‍ #24NoToDrugs എന്ന ഹാഷ്ടാഗിനൊപ്പം പങ്കുവയ്ക്കുക. 24ന്യൂസ് ഫേസ്ബുക്ക് പേജ് ടാഗ് ചെയ്താണ് സന്ദേശം പോസ്റ്റ് ചെയ്യേണ്ടത്. ദിവസേന തെരഞ്ഞെടുക്കപ്പെടുന്ന സന്ദേശങ്ങള്‍ക്ക് 5000 രൂപ സമ്മാനമായി നേടാം.

Read Also: കരുതൽ മതി; കൊവിഡുമായി ബന്ധപ്പെട്ട് വിമാനത്താവളങ്ങളിൽ പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്രം…

24 വേദികളിലായി 14000 മത്സരാര്‍ഥികളാണ് വിവിധ ഇനങ്ങളിലായി കലോത്സവത്തിന് മാറ്റുരയ്ക്കുന്നത്. കലോത്സവത്തിലെ 24 വേദികളില്‍ നിന്നും ട്വന്റിഫോര്‍ സംഘം സമഗ്ര കവറേജുമായി പ്രേക്ഷകര്‍ക്കൊപ്പമുണ്ട്. 24വേദികളില്‍ നിന്നും സമഗ്ര കവറേജൊരുക്കാന്‍ ട്വന്റിഫോറില്‍ നിന്നും 30 പേരുടെ സംഘമാണ് കോഴിക്കോട് എത്തിയിരിക്കുന്നത്. ഏഴാം തിയതി വരെ നീണ്ട് നില്‍ക്കുന്ന കലാമാമാങ്കത്തിന്റെ തത്സമയ വിവരങ്ങള്‍ പ്രേക്ഷകരിലേക്ക് യഥാസമയം എത്തിക്കാന്‍ അതിനൂതന സാങ്കേതിക വിദ്യകളായ ടിടിഎസ്, ഓഗ്മെന്റഡ് റിയാലിറ്റി എന്നിവയുടെ അനന്ത സാധ്യതകളും പരീക്ഷിക്കുന്നു.

Story highlights- kalayakatte lahari kalolsavam special contest