‘എന്നുമീ ഏട്ടന്റെ ചിങ്കാരി..’; കേദാർനാഥ്‌ പാടിതീർന്നതും ഓടിയെത്തി അനിയത്തികുട്ടി- വിഡിയോ

January 10, 2023

പാട്ടിന്റെ പുത്തൻ പകിട്ടുമായി മലയാളികളുടെ ഹൃദയം കീഴടക്കിയ വേദിയാണ് ടോപ് സിംഗർ. പാട്ടുവേദി ഇതാ മൂന്നാം സീസണിലേക്ക് എത്തിയിരിക്കുകയാണ്. നിരവധി കഴിവുറ്റ ഗായകരാണ് പാട്ടുവേദിയിൽ ഇത്തവണ മാറ്റുരയ്ക്കുന്നത്. മൂന്നാം സീസണിലെ പ്രിയ ഗായകരാണ് കേദാർനാഥും കാർത്തികയും. ഇരുവരും സഹോദരങ്ങളാണ്. ഇപ്പോഴിതാ, കേദാറിന്റെ പാട്ടിനു ശേഷമുള്ള ഹൃദ്യമായ ചില നിമിഷങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.

‘വെണ്ണിലാക്കൊമ്പിലെ രാപ്പാടി..’ എന്ന ഗാനമാണ് കേദാർനാഥ്‌ ആലപിക്കുന്നത്. പാടിത്തീർന്നതും അനിയത്തിയായ കാർത്തിക ഓടിയെത്തി ഏട്ടനെ ആലിംഗനം ചെയ്തു. ഇരുവരും ചേർന്ന് ഈ ഹൃദയഗാനം ഒന്നുകൂടി ആലപിച്ചതിന് ശേഷമാണ് വേദിയിൽ നിന്നും മടങ്ങിയത്. അതേസമയം, കാർത്തിക, മുൻപുതന്നെ സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയയാണ്. ഒട്ടേറെ ഗാനങ്ങൾ വളരെ ഭാവത്തോടെ ആലപിച്ച് കാർത്തിക വൈറൽ താരമായി മാറിയിരുന്നു.

Read Also: മഞ്ഞിൽ പെട്ട് പോയ നായയ്ക്ക് രക്ഷകരായി ഒരു കുടുംബം; ഹൃദയം തൊടുന്ന കാഴ്ച്ച-വിഡിയോ

 മുഖത്ത് രസകരമായ ഭാവങ്ങളുമായി അതിമനോഹരമായി പ്രയാസമേറിയ പാട്ടും പാടുന്ന ഒരു കുഞ്ഞുമിടുക്കിയാണ് കാർത്തിക. അനുരാഗിണി എന്ന ഗാനമാലപിച്ചാണ് കാർത്തികകുട്ടി ജനഹൃദയങ്ങളിൽ ചേക്കേറിയത്. ആരുടേയും മനംകവരും ഈ മധുരതരമായ ആലാപന വൈഭവം. അതേസമയം, കാർത്തികയുടെ സഹോദരൻ പാട്ടുവേദിയിൽ മൂന്നാം സീസൺ മത്സരാർഥിയാണ്. കാർത്തികയുടെ മുഖഭാവങ്ങളും അനായാസമായുള്ള ആലാപനവുമാണ് ഏറ്റവും ശ്രദ്ധേയം. അതേസമയം, ഈ കുഞ്ഞുമിടുക്കിയുടെ ഒട്ടേറെ ഗാനങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു.

Story highlights- karthika and kedarnadh performance

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!