സ്ഫോടനാത്മകമായ അന്തരീക്ഷം ആയിരുന്നു, അടി എപ്പോ വേണേലും വീണേനെ !- രസകരമായ വിഡിയോ പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

January 12, 2023

എത്രകാലം കഴിഞ്ഞാലും മലയാളികളുടെ ചോക്ലേറ്റ് നായകനാണ് കുഞ്ചാക്കോ ബോബൻ. അനിയത്തിപ്രാവ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാള സിനിമയിൽ ചുവടുറപ്പിക്കാൻ കുഞ്ചാക്കോ ബോബന് സാധിച്ചു. ഈ വർഷം മാർച്ച് 26നായിരുന്നു ചിത്രത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികം. ബേബി ശാലിനിയെ നായികയായി കണ്ട ആദ്യ ചിത്രവും ഇതായിരുന്നു. ഫാസിൽ സംവിധാനം ചെയ്ത ‘അനിയത്തിപ്രാവ്’ ഒരു ട്രെൻഡ്‌സെറ്ററായി മാറി. 

ഇപ്പോൾ നിരവധി സിനിമകളുമായി തിരക്കിലാണ് നടൻ. പദ്മിനി എന്ന സിനിമയുടെ ചിത്രീകരണത്തിനായി പാലക്കാടാണ് നടൻ. ഒരു ഊഞ്ഞാലിൽ ഇരുന്ന് ആടുകയാണ് കുഞ്ചാക്കോ ബോബൻ. സമീപത്ത് നിൽക്കുന്ന കുട്ടി കുഞ്ചാക്കോ ബോബനോട് ഊഞ്ഞാലിൽ നിന്നും മാറിയില്ലെങ്കിൽ അടിമേടിക്കുമെന്നു പറയുന്നു. ഇതുകേട്ട് കുഞ്ചാക്കോ ബോബൻ കുട്ടിയെ എടുത്ത് ലാളിക്കുന്നത് കാണാം. ‘സ്ഫോടനാത്മകമായ അന്തരീക്ഷം ആയിരുന്നു സാറേ, അടി എപ്പോ വേണേലും വീണേനെ!’ എന്നാണ് വിഡിയോയ്‌ക്കൊപ്പം കുഞ്ചാക്കോ ബോബൻ കുറിച്ചിരിക്കുന്നത്.

മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്‌ട താരമാണ് കുഞ്ചാക്കോ ബോബൻ. ചോക്ലേറ്റ് റൊമാന്റിക്ക് ഹീറോ എന്ന നിലയിൽ തുടക്കകാലത്ത് ഏറെ ആരാധകരെ സൃഷ്ടിച്ച താരം ഇന്ന് വളരെ മികച്ച ഒട്ടേറെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സ് കവരുകയാണ്. അമ്പരപ്പിക്കുന്ന അഭിനയ പ്രകടനമാണ് കഴിഞ്ഞ കുറച്ച് നാളുകളായി നിരവധി സിനിമകളിലായി താരം കാഴ്ച്ചവെച്ചുക്കൊണ്ടിരിക്കുന്നത്.

Read Also: കല്യാണ ഫോട്ടോയിൽ സ്വന്തം മുഖം തിരിച്ചറിയാൻ കഴിയാതെ മറവി രോഗം ബാധിച്ച മുതിർന്ന വനിത, എന്നാൽ പിന്നീട് നടന്നത് കണ്ടാൽ കണ്ണ് നിറയും-വിഡിയോ

മഹേഷ് നാരായണന്റെ ‘അറിയിപ്പാ’ണ് ചാക്കോച്ചന്റേതായി ഏറ്റവും അവസാനമായി പുറത്തു വന്ന ചിത്രം. ലൊകാർണോ രാജ്യാന്തര ചലച്ചിത്ര മേളയിലടക്കം പ്രശംസ നേടിയ ചിത്രത്തിൽ ദിവ്യ പ്രഭയാണ് നായികയായി അഭിനയിച്ചിരിക്കുന്നത്. 

Story highlights- kunchacko boban shares funny location video