ഇതൊക്കെ ലയനക്കുട്ടിക്ക് നിസ്സാരമാണ്; മൂന്ന് പേർ ചേർന്ന് പാടിയ പാട്ട് ഒറ്റയ്ക്ക് പാടി കുഞ്ഞു ഗായിക

January 28, 2023

ആദ്യ പ്രകടനം മുതൽ ഫ്‌ളവേഴ്‌സ് ടോപ് സിംഗർ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ കുഞ്ഞു ഗായികയാണ് ലയനക്കുട്ടി. അതിമനോഹരമായ ആലാപനം കാഴ്ച്ചവെയ്ക്കുന്ന ഈ കൊച്ചു ഗായിക കുട്ടി ജാനകിയമ്മയെന്നാണ് വേദിയിൽ അറിയപ്പെടുന്നത്. ജാനകിയമ്മയുടെ ഗാനങ്ങൾ വിസ്‌മയിപ്പിക്കുന്ന ആലാപന മികവോടെയാണ് ലയനക്കുട്ടി പാടുന്നത്.

ഇപ്പോൾ ലയനക്കുട്ടിയുടെ അതിമനോഹരമായ ഒരു പ്രകടനമാണ് വേദിയുടെ മനസ്സ് കവരുന്നത്. 1996 ൽ പുറത്തിറങ്ങിയ ‘ഈ പുഴയും കടന്ന്’ എന്ന ചിത്രത്തിലെ ഏറെ പ്രശസ്‌തമായ “വൈഢൂര്യക്കമ്മലണിഞ്ഞ്..” എന്ന ഗാനമാണ് ലയനക്കുട്ടി വേദിയിൽ ആലപിച്ചത്. ജോൺസൺ മാഷ് സംഗീതം നൽകിയിരിക്കുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് ഗിരീഷ് പുത്തഞ്ചേരിയാണ്. കെ.എസ് ചിത്രയും എം.ജി ശ്രീകുമാറും സുജാതയും ചേർന്ന് ആലപിച്ച ഈ ഗാനമാണ് ലയനക്കുട്ടി ഒറ്റയ്ക്ക് പാടി വേദിയുടെ കൈയടി ഏറ്റുവാങ്ങിയത്.

Read More: സംഗീതത്തിന്റെ ലഹരി പടരാൻ ഇനി 12 നാളുകൾ; ‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’ ടിക്കറ്റ് റേറ്റുകൾ ഇങ്ങനെ…

അതേ സമയം അതിമനോഹരമായ ആലാപന മികവുള്ള കുരുന്ന് ഗായകരാണ് മൂന്നാം സീസണിലും ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിലേക്ക് എത്തിയിരിക്കുന്നത്. വിസ്‌മയിപ്പിക്കുന്ന പ്രകടനമാണ് മത്സരാർത്ഥികളൊക്കെ വേദിയിൽ കാഴ്ച്ചവെയ്ക്കുന്നത്. മനോഹരമായ ആലാപനത്തിലൂടെയും രസകരമായ സംസാരത്തിലൂടെയും പ്രേക്ഷകരുടെ ഇഷ്‌ട താരങ്ങളായി മാറുകയാണ് ഈ കുരുന്ന് ഗായകർ. കഴിഞ്ഞ ദിവസം വിധികർത്താക്കളും കാർത്തികയും തമ്മിൽ നടന്ന രസകരമായ ഒരു നർമ്മസംഭാഷണം ശ്രദ്ധേയമായി മാറിയിരുന്നു. കാർത്തുകുട്ടിക്ക് ചേട്ടൻ കേദാർ നാഥിന്റെയും കുഞ്ഞു ഗായിക മേധ മെഹറിന്റെയും കൈയിൽ നിന്ന് സ്ഥിരമായി അടി കിട്ടാറുണ്ടെന്ന് പറയുകയായിരുന്നു ഈ കുസൃതി കുരുന്ന്. ഇനി മുതൽ അവർക്ക് തിരിച്ചടി കൊടുക്കണമെന്നാണ് എം.ജി ശ്രീകുമാർ പറഞ്ഞു കൊടുക്കുന്നത്. ഏറെ രസകരമായ നിമിഷങ്ങൾക്കാണ് വേദി സാക്ഷിയായത്.

Story Highlights: Layana sings an evergreen malayalam song sung by three singers