വളർത്തുനായയ്‌ക്കൊപ്പം ബേസ്‌ബോൾ കളിയ്ക്കുന്ന കുട്ടി- വിഡിയോ

January 24, 2023

വളർത്തുമൃഗങ്ങളോട് ഭേദിക്കാനാകാത്ത വിധം ആത്മബന്ധം പുലർത്തുന്നവർ ധാരാളമാണ്. പലപ്പോഴും മാനസിക സംഘർഷം കുറയ്ക്കാനും ഒറ്റപ്പെടലിൽ നിന്നും രക്ഷനേടാനും പലപ്പോഴും വളർത്തുമൃഗങ്ങൾ സഹായകരമാകാറുണ്ട്.  നിങ്ങൾക്ക് ഒരു വളർത്തുമൃഗമുണ്ടെങ്കിൽ, അവയുടെ നിരുപാധികമായ സ്നേഹത്തെക്കുറിച്ച് തീർച്ചയായും അറിയാമായിരിക്കും. ഇപ്പോഴിതാ, വളർത്തുനായയ്‌ക്കൊപ്പം ബേസ്‌ബോൾ കളിക്കുന്ന ഒരു കുട്ടിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.

ഐപിഎസ് ഓഫീസർ ദിപാൻഷു കബ്രയാണ് ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. വിഡിയോയിൽ, ഒരു ആൺകുട്ടി ഒരു വടിയുടെ മുകളിൽ പന്ത് കയറ്റുന്നതും ബേസ്ബോൾ ബാറ്റുകൊണ്ട് അടിക്കുന്നതും കാണാം. വളർത്തു നായ അത് കാണുകയും പന്തിന്റെ പിന്നാലെ ഓടുകയും അത് എടുത്ത് ആൺകുട്ടിയുടെ അടുത്തേക്ക് കൊണ്ടുവരുകയും ചെയ്യുന്നു. അവരുടെ സൗഹൃദം തികച്ചും ഹൃദ്യമാണ്.
‘ജീവിതം ആസ്വദിക്കാൻ നമുക്ക് വലിയ സംഘങ്ങൾ ആവശ്യമില്ല, 1-2 യഥാർത്ഥ സുഹൃത്തുക്കൾ മതി’ എന്നാണ് വിഡിയോ അടിക്കുറിപ്പ്.

അതേസമയം, ചിലപ്പോൾ വിശ്വസിക്കാനാത്ത കാര്യങ്ങൾ കാണിച്ച് നമ്മളെയെല്ലാം അത്ഭുതപ്പെടുത്തും വളർത്തുമൃഗങ്ങൾ. ഒരു ജർമ്മൻ ഷെപ്പേർഡ് തന്റെ ഉടമയുടെ ആറു വയസ്സുള്ള മകനെ അയൽവാസിയുടെ നായയുടെ ആക്രമണത്തിൽ നിന്ന് രക്ഷിക്കുന്ന നാടകീയമായ ദൃശ്യങ്ങൾ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.ഫ്ലോറിഡയിലെ വീടിന് പുറത്ത് ആൺകുട്ടി നായയുമായി കളിക്കുകയായിരുന്നു. പെട്ടെന്ന് അയൽവാസികളുടെ വീട്ടിൽ നിന്ന് ഒരു നായ ആക്രമണാസക്തമായി പാഞ്ഞെത്തിയതായി വിഡിയോയിൽ കാണാം.

Read Also: ഗില്ലാട്ടം; ഡബിൾ സെഞ്ചുറിയുമായി ശുഭ്മൻ ഗിൽ, ന്യൂസിലൻഡിനെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ സ്‌കോർ

നായ ഒരു പുൽത്തകിടിയിലൂടെ ഓടിയെത്തി നേരെ കുഞ്ഞിന്റെ അടുത്തേക്ക് പോയി. എന്നാൽ കുഞ്ഞിനൊപ്പമുണ്ടായിരുന്ന നായ ഉടൻ തന്നെ ശക്തമായ പ്രതിരോധം തീർത്തു. കൃത്യസമയത്ത് ജർമ്മൻ ഷെപ്പേർഡ് ആൺകുട്ടിക്കും മറ്റേ നായയ്ക്കും ഇടയിൽ എത്തി. സെക്കന്റുകൾക്കുള്ളിൽ അയൽവാസിയുടെ നായയെ നേർക്കുനേർ നിന്ന് കുട്ട്യേ ഉപദ്രവിക്കില്ലെന്ന് ഉറപ്പുവരുത്തി. കുട്ടിയുടെ മാതാവ് എത്തുംവരെ പ്രതിരോധംതീർത്ത് നായ നിന്നു. കയ്യടി നേടുകയാണ് ഈ കൗതുകകരമായ കാഴ്ച.

Story highlights-  little boy playing baseball with pet dog

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!