പച്ചമനുഷ്യനായി തളർന്നുറങ്ങുന്ന മമ്മൂക്ക; ശരിക്കുമുള്ള നൻപകൽ നേരത്ത് മയക്കമെന്ന് ആരാധകർ

January 24, 2023

സമാനതകളില്ലാത്ത മികച്ച പ്രതികരണങ്ങളാണ് മമ്മൂട്ടി-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘നൻപകൽ നേരത്ത് മയക്ക’ത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. മലയാള സിനിമകൾ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുള്ള ലിജോയുടെ മിക്ക സിനിമകളും വലിയ പ്രേക്ഷകപ്രീതിയും നിരൂപക പ്രശംസയും ഒരേ പോലെ നേടിയിട്ടുള്ള ചിത്രങ്ങളാണ്. ലിജോ മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുമായി ഒന്നിക്കുന്ന നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ പ്രഖ്യാപനമുണ്ടായ നാൾ മുതൽ പ്രേക്ഷകർ വളരെ ആവേശത്തിലായിരുന്നു. സംവിധായകന്റെ ഏറ്റവും മികച്ച ചിത്രമായാണ് നൻപകൽ വിലയിരുത്തപ്പെടുന്നത്.

അതേ സമയം 50 വർഷത്തിലേറെ നീണ്ടു നിൽക്കുന്ന നടൻ മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്നാണ് ചിത്രത്തിലേതെന്നാണ് പ്രേക്ഷകരും നിരൂപകരും ഒരേ പോലെ അഭിപ്രായപ്പെടുന്നത്. മമ്മൂട്ടിയുടെ വിസ്‌മയിപ്പിക്കുന്ന അഭിനയ മുഹൂർത്തങ്ങളാണ് ചിത്രത്തിലുള്ളത്. കഥാപാത്രമായി പരകായ പ്രവേശം നടത്തുകയായിരുന്നു മമ്മൂട്ടി.

ഇപ്പോൾ നൻപകലിന്റെ ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങളാണ് ഏറെ കൗതുകമുണർത്തുന്നത്. സിനിമ സെറ്റിൽ ക്ഷീണിച്ചു വെറും നിലത്ത് കിടന്നുറങ്ങുന്ന മമ്മൂട്ടിയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. മമ്മൂട്ടിയുടെ പേഴ്‌സണൽ അസിസ്റ്റന്റായ ജോർജാണ് ചിത്രങ്ങൾ ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. നൻപകൽ നേരത്ത് മയക്കം എന്ന് കുറിച്ച് കൊണ്ടാണ് അദ്ദേഹം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

Read More: മുഖം കാണിക്കാതെ പ്രതിഷേധം; അൽഫോൻസ് പുത്രന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാവുന്നു

അതേ സമയം പ്രേക്ഷകർ വലിയ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ വേൾഡ് പ്രീമിയർ കഴിഞ്ഞ കേരള രാജ്യാന്തര ചലച്ചിത്ര മേളയിലായിരുന്നു. മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ചിത്രത്തിന് ലഭിച്ചത്. ‘നൻപകൽ നേരത്ത് മയക്കം’ കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ മത്സരവിഭാഗത്തിൽ ജനപ്രിയ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Story Highlights: Mammootty pics from nanpakal location

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!